Latest News

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

പെരിയ: [www.malabarflash.com] കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. ആയംപാറ ഗവ. യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി കെ. ലിബിനാ(12)ണ് മരിച്ചത്. 

ആയംപാറ കെ.കെ കരയിലെ ബാബു-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാവിലെ 9 മണിയോടെ വീട്ടിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകിയ കുളത്തിലാണ് കുളിക്കാനിറങ്ങിയത്.  ലിബിന്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ലിബിനെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആയംപാറ യംഗ് മെന്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: കെ. ലിധിന്‍, കെ. നിഖില (ഇരുവരും ആയംപാറ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)


Keywords: Kasaragod, Periya, Malabarflash, Malabarnews, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.