Latest News

കാര്‍ പുഴയിലേക്ക് മറിഞ്ഞു; യുവാവും യുവതിയും അത്ഭുതകരമായി രക്ഷപ്പെട്ടു

ചെറുവത്തൂര്‍: [www.malabarflash.com] നിയന്ത്രണം വിട്ട കാര്‍ പാലത്തിന് സമീപത്തുനിന്നും പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മയീച്ച ചെറിയ പാലത്തിന് സമീപത്താണ് സംഭവം. 

കാറിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി ഫാറുഖ് (21), അണങ്കൂര്‍ സ്വദേശിനി തബ്ഷീറ (18) എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. 

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ നിന്നും തിരിച്ചുവരുമ്പോഴായിരുന്നു. അപകടം. ശബ്ദം കേട്ട നാട്ടുകാര്‍ ഓടിക്കൂടി രക്ഷാ പ്രവര്‍ത്തനം നടത്തി. യുവാവ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തു വന്നിരുന്നു. 

നാട്ടുകാരാണ് യുവതിയെ പുറത്തെടുത്തത്. ചന്തേര പൊലീസ് സ്ഥലത്തെത്തി. ദേശീയ പാത വീതിയില്ലാത്തത് കൊണ്ട് ഇവിടെ അപകടം നിത്യ സംഭവമായി മാറുകയാണ്. ഒരു മാസം മുമ്പ് കാരങ്കോട് പാലത്തിന് സമീപത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരണപ്പെട്ടിരുന്നു.

Keywords: Kasaragod, Cheruvathur, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.