Latest News

കുളമായ റോഡിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ; പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനം

തിരുവനന്തപുരം: [www.malabarflash.com] അരുവിക്കരയിലെ കുളമായ റോഡിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഡെക്കാന്‍ ക്രോണിക്കിള്‍ ദിന പത്രത്തിലെ ഫോട്ടോഗ്രാഫര്‍ പി.പീതാംബരനാണ് മര്‍ദ്ദനമേറ്റത്.

ക്യാമാറ പിടിച്ചു വാങ്ങി നശിപ്പിക്കുകയും ചെയ്തു. അരുവിക്കര മണ്ഡലത്തിലെ ഇരുമ്പ കളത്തുകാലിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുമ്പോള്‍ അത് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു പീതാംബരന്‍.
കോണ്‍ഗ്രസുകാരുടെ നടപടിയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ പ്രതിഷേധം രേഖപ്പെടുത്തി.


''അരുവിക്കരയിലെ റോഡുകളാകെ കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ആയിരിക്കുകയാണ്. ഇവിടെക്കൂടി സഞ്ചരിച്ചുകൊണ്ട് ആകെ വികസനം വന്നു എന്ന് വായ്ത്താരി മുഴക്കിക്കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വങ്കത്തരം തുറന്നുകാട്ടുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വാഹനം കുഴിയില്‍ വീണ സംഭവം. ഇത് ചിത്രമായി പുറംലോകം അറിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയുടെയും, യു.ഡി.എഫിന്റെയും കള്ളി വെളിച്ചത്തായി സ്വയം പരിഹാസ്യരാകുമെന്ന് മനസ്സിലാക്കിയാണ് മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുകയും, ക്യാമറ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. 

യു.ഡി.എഫ് രാഷ്ട്രീയമായും ധാര്‍മ്മികമായും പതനത്തിന്റെ പാതാളത്തിലേക്ക് വീണുപോയി എന്ന് താന്‍ പറഞ്ഞ കാര്യം ഉമ്മന്‍ണ്‍ചാണ്ടിയും കൂട്ടരും സ്വന്തം ചെയ്തികൊണ്ട് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, സമൂഹം ഒന്നടങ്കം പ്രതിഷേധിക്കണം'' വിഎസ്. പറഞ്ഞു. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.


Keywords: Kerala News, Malabarflash, Malabarnews, Malayalam Ne

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.