ഉദുമ: [www.malabarflash.com] പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഉദുമ -നാലാംവാതുക്കല്‍ റോഡില്‍ അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് രംഗത്തിറങ്ങി. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെങ്കല്ലും, കരിങ്കല്‍ ചീളുകളും റോഡിലിറക്കി കുഴികള്‍ നികത്തല്‍ പ്രവൃത്തി തുടങ്ങി.
വ്യാഴാഴ്ച രാവിലെ തുടങ്ങിയ ശ്രമദാനത്തില്‍ നൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പങ്കാളികളായി. വെളളിയാഴ്ചയും ശ്രമദാനം തുടരുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. റംസാന്‍ നോമ്പെടുത്ത് ശക്തമായ മഴയ്ത്തും റോഡ് നന്നാക്കി പൊതുസേവന രംഗത്തിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തി.
തകര്‍ന്ന റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനയാത്രയും കാല്‍നടയും ദുരിതമായിരുന്നു. ഉദുമ- മുല്ലച്ചേരി വഴി നാഷണല്‍ ഹൈവെയിലേക്ക് പോകുന്ന റോഡിലെ റെയില്‍വെ ഗേറ്റിന് സമീപമാണ് അഞ്ച് മീറ്ററോളം റോഡ് തകര്‍ന്ന്് ദുരിതമായത്. ഈ കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചെറു വാഹനങ്ങള്‍ അപകടത്തില്‍ പ്പെടുന്നത് പതിവായിരുന്നു.
ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വില്ലേജ് ഓഫീസ്, സര്‍ക്കാര്‍ ആസ്പത്രികള്‍, കൃഷി ഭവന്‍, മത്സ്യമാര്‍ക്കറ്റ്, ദിനേശ് ബീഡിക്കമ്പനി എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് പോകേണ്ടത്. റോഡിലെ കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ദുരിതം പേറേണ്ടി വന്നത്. മുട്ടോളം ചെളിവെള്ളം കടന്നാണ് കു്ട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

ഉദുമ റെയില്‍വെ ഗേറ്റു മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉദുമ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് റെയില്‍വെ ഗേറ്റു മുതല്‍ സുലൈമാന്‍ പ്ലാസ വരെ 90 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. അനുവദിച്ച ഫണ്ട് തീര്‍ന്നുവെന്ന് പറഞ്ഞ് ബാക്കിഭാഗം ഒഴിവാക്കുകയായിരുന്നു.
വിട്ടഭാഗം മഴക്ക് മുമ്പ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാര്‍ എം.എല്‍.എയോടും പഞ്ചായത്ത് അധികൃതരോടും നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടു. ഇവര്‍ റോഡ് നന്നാക്കാതെ പരസ്പരം പഴിചാരി കൈയൊഴിയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി കുഴിയടക്കാന്‍ ഇറങ്ങിയത്.
കെ.എ മൂഹമ്മദലി, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മൂലയില്‍ മൂസ, ഖാദര്‍ കാത്തിം, ഹംസ ദേളി, എം. അബൂബക്കര്‍ ഉദുമ, ടി.കെ ഹസീബ് തെക്കേക്കര, റഹീം കാസിനോ, ജൗഹര്‍ വലിയവളപ്പ്, അബ്ദുല്‍ റഹ്്മാന്‍ നാലാംവാതുക്കല്‍, മാഹിന്‍ മുക്കുന്നോത്ത്, ആബിദ് മുക്കുന്നോത്ത്, എ.കെ മുനീര്‍ മൊട്ടയില്‍ നേതൃത്വം നല്‍കി.

No comments:
Post a Comment