Latest News

പുത്യക്കോടി ശ്രീ വയനാട്ടു കുലവന്‍ തറവാട്ടില്‍ അഷ്ടമംഗല പ്രശ്‌ന ചിന്ത

ബേക്കല്‍: [www.malabarflash.com] പുത്യക്കോടി ശ്രീ വയനാട്ടു കുലവന്‍ തറവാട്ടംഗങ്ങള്‍ക്കും സന്താനങ്ങള്‍ക്കുമുണ്ടാവുന്ന അനിഷ്ടങ്ങളും മറ്റു പ്രയാസങ്ങളും തീര്‍ക്കുന്നതിനും ഭാവിയില്‍ തറവാട്ടംങ്ങള്‍ക്കും സന്താനങ്ങള്‍ക്കും ശ്രേയസ്സ് ലഭിക്കുന്നതിനും മരണപ്പെട്ടവരുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയും അഷ്ട മംഗല പ്രശ്‌ന ചിന്ത നടത്തുന്നു. 

തിങ്കളാഴ്ച രാവിലെ 9.30നുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വെച്ചു ചാര്‍ത്തല്‍ ചടങ്ങ്. തുടര്‍ന്ന് അഷ്ടമംഗല പ്രശ്‌ന ചിന്ത ആരംഭിക്കും. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തറവാട്ടില്‍ അഷ്ടമംഗല പ്രശ്‌ന ചിന്ത നടക്കുന്നത്. 

മുഴുവന്‍ കുടുംബാങ്ങളും സന്താനങ്ങളും പങ്കെടുക്കണമെന്ന് ഭരണസമിതി അറിയിച്ചു.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.