ഉദുമ: [www.malabarflash.com] ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശത്തില്‍ ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നടക്കുന്ന റമസാന്‍ പ്രഭാഷണം കട്ടക്കാലില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മാനവ സമൂഹത്തിന് ജീവകാരുണ്യ സേവന ത്യാഗസന്നദ്ധതയുടെ സന്ദേശം നല്‍കുകയാണ് വിശുദ്ധ റമസാനെന്ന് ബേക്കല്‍ ഉസ്താദ് ഉദ്ഘാടന പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു.
എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര പ്രഭാഷണം നടത്തി. മാഹിന്‍ ഹാജി കല്ലട്ര, ശാഫി ഹാജി കീഴൂര്‍, ഡോ. മുഹമ്മദലി, അഡ്വ. മുഹമ്മദ് സിയാദ്, എം പി അബ്ദുല്ല ഫൈസി നെക്രാജെ, ബേവിഞ്ച അബൂബക്കര്‍ ഹാജി, ഖാദര്‍ ഹാജി ചേരൂര്‍, സാലിഹ് ഹാജി മുക്കൂട്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, കണ്ണങ്കുളം മുഹമ്മദ്കുഞ്ഞി ഹാജ, റഫീഖ് സഖാഫി ചേടിക്കുണ്ട്, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു. അശ്‌റഫ് കരിപ്പൊടി സ്വാഗതവും അബ്ദുല്‍ അസീസ് സൈനി നന്ദിയും പറഞ്ഞു.
പ്രഭാഷണം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് സമസ്ത മുശാവറ വൈസ് പ്രസിഡന്റ് അലിക്കുഞ്ഞി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടുപ്രാര്‍ഥനത്തോടെ മൂന്നുദിവസത്തെ പ്രഭാഷണം സമാപിക്കും. രാവിലെ ഒമ്പതുമണി മുതല്‍ 12 വരെയാണ് പ്രഭാഷണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment