Latest News

ഭാര്യയെ മാനഭംഗപ്പെടുത്തിയെന്ന വ്യാജ പരാതി നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: [www.malabarflash.com] താന്‍ പ്രതിയായ ഒരു കേസിന്റെ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും ആ കേസിലെ പരാതിക്കാന് എതിരെ മാനഭംഗ പരാതി നല്‍കുകയും ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. ധര്‍മ്മടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് സ്‌റ്റേഷനിലെ ദിലീപ് കുമാറിനെയാണ് ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയിതത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. തലശ്ശേരി താലൂക്ക് ഓഫീസ് ഗെയിറ്റിന് മുന്നില്‍ ഗതാഗത തടസ്സം ഉണ്ടാക്കും വിധം കെ എല്‍ 13എസ് 9344 കാര്‍ നിര്‍ത്തിയിട്ടു. ദിലീപ് കുമാറിന്റെ ഭാര്യയുടെ ഉടമസ്തയിലുള്ള ഈ കാറില്‍ മൂന്ന് പേരുണ്ടായിരുന്നു. താലൂക്കോഫീസിലെ കാവല്‍ക്കാരന്‍ ഉമേഷന്‍ കാര്‍ ഗെയിറ്റിന് മുന്നില്‍ നിന്ന് മാറ്റിയിടാന്‍ ആവശ്യപ്പെട്ടു.ഇതോടെ കാറില്‍ നിന്ന് ഇറങ്ങിയ രണ്ട് പേര്‍ ഉമേശനെ മര്‍ദ്ദിച്ചു.

മര്‍ദ്ദനമേറ്റ ഉമേശന്‍ സമീപത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് വിവരം പറഞ്ഞു.ഈ സമയം കാറില്‍ നിന്ന് ദിലീപ് കുമാര്‍ പുറത്തിറങ്ങി. താന്‍ പോലീസുകാരനാണെന്നും കാറിനകത്തുണ്ടായിരുന്നെന്നും ഉമേശനെ ആരും തല്ലിയിട്ടില്ലെന്നും പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനോട് പറഞ്ഞു. എന്നാല്‍ ഉമേശനെ മര്‍ദ്ദിച്ചത് കേസായി.

ഇതിന്റെ പിറകെ ദിലീപ് കുമാര്‍ ഭാര്യയെ കൊണ്ട് ഒരു മാനഭംഗശ്രമ പരാതി പോലീസിന് നല്‍കി. കാറില്‍ താലൂക്കോഫീസ് പരിസരത്ത് എത്തിയ തന്നെ കാറിന്റെ ഗ്ലാസിലൂടെ കൈയ്യിട്ട് രണ്ടു പേര്‍ കയറി പിടിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. അതില്‍ ഒരാള്‍ ഉമേശനാണെന്നും പരാതിയില്‍ വ്യക്തമാക്കി.

ഉമേശനെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണത്തില്‍ തന്നോടൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരുടെ പേരും മേല്‍വിലാസവും നല്‍കാന്‍ ദിലീപ് കുമാര്‍ തയ്യാറായില്ല. മാത്രമല്ല ഇയാള്‍ ഭാര്യയെ കൊണ്ട് കൊടുപ്പിച്ച പരാതിയും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.ഇതേ തുടര്‍ന്നാണ് നടപടി.

Keywords: Suspention, Enquiry, case, polise, thaluk office, gate keeper,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.