Latest News

ക്രിക്കറ്റുകളിക്കിടെ ഹൃദയാഘാതം; വിദ്യാര്‍ഥി മരിച്ചു

തൊടുപുഴ: [www.malabarflash.com] ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലം ഈശോസഭാംഗമായ വൈദിക വിദ്യാര്‍ഥി മരിച്ചു. ബ്രദര്‍ കണ്ടംകേരില്‍ ജസ്‌നോ ഫ്രാന്‍സിസ് എസ്.ജെ.(23) ആണു മരിച്ചത്.

കോതമംഗലം രൂപതയിലെ നാകപ്പുഴ പുന്നയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെയും തൊടുപുഴ ചുങ്കം കണ്ടകേരില്‍ ലിറ്റിയുടെയും മകനാണ്. 2010ല്‍ ഈശോസഭയില്‍ ചേര്‍ന്നു മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും നവസന്യാസവും തുമ്പ സെന്റ് സേവ്യേഴ്‌സിലെ വിദ്യാനികേതനില്‍നിന്നു ജൂനിയറേറ്റും പൂര്‍ത്തിയാക്കി. 

ബംഗളൂരു സെന്റ് ജോസഫ്‌സ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ജെറി, ജിന്റു, ജെതികാ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.