Latest News

മാതാവും കാമുകനും ടിവിയില്‍ മുഴുകി; പിഞ്ചു കുഞ്ഞിനെ പട്ടി കടിച്ചു കൊന്നു

ബ്‌ളാക്‌ബേണ്‍: [www.malabarflash.com] മാതാവും കാമുകനും ടെലിവിഷന്‍ പരിപാടിയില്‍ മുഴുകിയപ്പോള്‍ പതിനൊന്നു മാസമായ പെണ്‍കുഞ്ഞിനു നഷ്ടമായതു സ്വന്തം ജീവന്‍. സൗത്ത് ലണ്ടനിലെ ബ്‌ളാക്‌ബേണിലാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഷാള്‍ കിങും കാമുകന്‍ റൈറ്റും ചേര്‍ന്ന് ടിവി കാണുന്നതിനിടെ വീടിന്റെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന ജെയിനി കാര്‍ലോസ് എന്ന കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തുന്ന പട്ടി കടിച്ചു കീറുകയായിരുന്നു. സംഭവത്തില്‍ ഇരുവരും വിചാരണ നേരിടുകയാണ്.

വീട്ടില്‍ വളര്‍ത്തുന്ന അമേരിക്കന്‍ ബുള്‍ടെറിയേഴ്‌സ് എന്ന ഇനത്തില്‍പ്പെട്ട പട്ടിയാണ് കൊലയാളിയായത്. വീടിന്റെ അടുക്കള ഭാഗത്തു കെട്ടിയിട്ടിരുന്ന ഇത് തുടല്‍ പൊട്ടിച്ച് മുകളിലെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മ ഷോള്‍ ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജെയിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. വാരിയെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഷാളും റൈറ്റും അറസ്റ്റിലായി. നിരപരാധിയെന്നു ബോധ്യപ്പെട്ടതോടെ ഷോളിനെ മോചിതയാക്കി. അതേസമയം, വേട്ടയ്ക്കു ഉപയോഗിക്കുന്ന ഇനം പട്ടിയാണ് അമേരിക്കന്‍ ബുള്‍ ടെറിയേഴ്‌സ് എന്നാണ് പൊലീസ് പറയുന്നത്. ഇവയെ വീട്ടില്‍ വളര്‍ത്തുന്നതു കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.