Latest News

നീലേശ്വരത്ത്‌ ശാലിയപൊറാട്ട് അരങ്ങ് തകര്‍ത്തു


നീലേശ്വരം:ഐതിഹ്യപ്പെരുമയില്‍ ആചാരാനുഷ്ഠാനങ്ങളോടെ ശാലിയപൊറാട്ട് അരങ്ങ് തകര്‍ത്തു. പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലാണ് തിങ്കളാഴ്ച വൈകിട്ട് പൊറാട്ട് അരങ്ങേറിയത്. ആക്ഷേപഹാസ്യത്തിലൂടെ സമകാലികസംഭവങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചു.
സ്ത്രീപീഡനങ്ങള്‍ക്കെതിരെയായിരുന്നു മിക്ക പൊറാട്ട് വേഷത്തിന്റെയും സന്ദേശം. അതുകൊണ്ടുതന്നെ ആനുകാലികസംഭവങ്ങള്‍ ശാലിയ പൊറാട്ടില്‍ അരങ്ങേറിയത് പുതിയ അനുഭവമായി. ഇതിനുപുറമെ അനുഷ്ഠാനവേഷങ്ങളായ വാഴപ്പോതി, അഷ്ടകൂടം ഭഗവതി, പാങ്ങോന്മാര്‍, ചേയോന്മാര്‍, അച്ഛന്മാര്‍ തുടങ്ങിയവയും പൊറാട്ടിലുണ്ടായിരുന്നു. വീരര്‍കാവില്‍നിന്ന് ഇറങ്ങിയ വേഷങ്ങള്‍ അഞ്ഞൂറ്റമ്പലത്തിലും തളിയില്‍ ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമായിരുന്നു അഞ്ഞൂറ്റമ്പലപരിസരത്തെ അരയാല്‍ത്തറയില്‍നിന്ന് കലാപാടവം പ്രദര്‍ശിപ്പിച്ചത്. പൊറാട്ട് വീക്ഷിക്കാന്‍ അപൂര്‍വമായ തിരക്കായിരുന്നു. മത്സരാടിസ്ഥാനത്തില്‍ നടത്തിയ പൊറാട്ടിലെ വിജയികള്‍: ഗ്രൂപ്പ് വിഭാഗം: 1.പി.കെ.കരുണാകരനും സംഘവും 2. ഡി.രാജനും സംഘവും 3. പി.മനോജും സംഘവും. സീനിയര്‍ സിംഗിള്‍: 1.കെ.പുരുഷോത്തമന്‍, 2. വി.വി.രാമചന്ദ്രന്‍, 3. പി.കുഞ്ഞിക്കണ്ണന്‍. ജൂനിയര്‍ വിഭാഗം: 1.കെ.ദിനേശ് കുമാര്‍, 2. കെ.അരുണ്‍കുമാര്‍, 3. സൂരജ്.
പൊറാട്ടിലെ മികച്ച അഭിനയത്തിനുള്ള സമ്മാനം പി.മനോജിന് ലഭിച്ചു. വിജയികള്‍ക്ക് ക്ഷേത്രസ്ഥാനികന്‍ കെ.കൃഷ്ണന്‍ ചെട്ട്യാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.