കോഴിക്കോട്: [www.malabarflash.com] നഗരത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലുണ്ടായ അഗ്നിബാധ ഇന്‍വര്‍ട്ടറില്‍ നിന്ന് തീപടര്‍ന്നാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെയ് 13 ന് രാത്രിയുണ്ടായ അഗ്നിബാധയെ സംബന്ധിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സര്‍ക്കാറിലേക്ക് നല്‍കിയ റിപ്പോര്‍ട്ടിലേതാണ് നിഗമനം. കോഴിക്കോട് സബ് കലക്ടര്‍ ഹിമാന്‍ഷു കുമാര്‍ റോയ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍ മുഖാന്തിരം സര്‍ക്കാറിന് സമര്‍പ്പിച്ചത്.
മിഠായിത്തെരുവില്‍ അഗ്നിബാധയുണ്ടായത് ഇന്‍വെര്‍ട്ടറില്‍ നിന്ന് തീപടര്‍ന്നാണെന്ന നിഗമനം കെഎസ്ഇബി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വിഭാഗത്തിന്റെ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാണെന്നും സബ്കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Keywords: kerala News, Malabarflash, Malabarnews, Malayalam News

മിഠായിത്തെരുവില്‍ അടിക്കടി തീപ്പിടിത്തമുണ്ടാവുന്നത് തടയാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മിഠായിത്തെരുവില്‍ കടക്കുള്ളിലെ ഇന്‍വെര്‍ട്ടറിനുള്ളില്‍ പടര്‍ന്ന തീ മറ്റ് വസ്തുക്കളിലേക്കും തുടര്‍ന്ന് സമീപ കടകളിലേക്കും വ്യാപിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മിഠായിത്തെരുവില്‍ കോയന്‍കോ ബസാറിനോട് ചേര്‍ന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സ്‌റ്റോര്‍സിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഈ കടയുടെ മേല്‍ക്കൂരയിലേക്ക് പടര്‍ന്ന തീ തൊട്ടടുത്ത കടകളിലേക്ക് വ്യാപിക്കുകയും തുടര്‍ന്ന് സമീപത്തെ ബട്ടണ്‍ ഹൗസ്, ബ്രദേഴ്‌സ് ഡ്രസ്സസ്, ഹണീബി ഫാഷന്‍സ്, ബോയ്‌സ് സോണ്‍ റെഡിമെയ്ഡ് സ്‌റ്റോര്‍ തുടങ്ങിയവയടക്കം പത്തോളം കടകള്‍ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു.
തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധയില്‍ തന്നെ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫയര്‍ഫോഴ്‌സ് ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യത തള്ളിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന് ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെയും കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്.
അതേസമയം മിഠായിത്തെരുവിലെ അനധികൃത കെട്ടിടങ്ങള്‍ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും, ഫയര്‍ ഹൈഡ്രന്റുകള്‍ പുനഃസ്ഥാപിക്കണമെന്നും സബ്കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മിഠായിത്തെരുവിലെ വൈദ്യുതീകരണ സംവിധാനം മുഴുവനായി നവീകരിക്കണം.

അനധികൃതനിര്‍മാണങ്ങള്‍ അഗ്നിബാധയുടെ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഫയര്‍ ഹൈഡ്രന്റ് പുന.സ്ഥാപിക്കണം. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിഠായിത്തെരുവില്‍ തുടര്‍ച്ചയായി തീപ്പിടിത്തമുണ്ടാകുന്ന സാഹചര്യത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
Keywords: kerala News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment