Latest News

ബ്ലേഡ് മാഫിയ ഭീഷണി: വിദേശത്തേക്കു മടങ്ങാനിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍

മണ്ണാര്‍ക്കാട്: [www.malabarflash.com] മകളുടെ വിവാഹത്തിനു വന്നശേഷം വിദേശത്തേക്കു മടങ്ങാനിരുന്നയാളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തി. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്നാണു മരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.

കോട്ടോപ്പാടം കാഞ്ഞിരംകുന്ന് മാനാഞ്ചീരി യൂസഫി(45)നെയാണു കാഞ്ഞിരംകുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അവധിക്കെത്തിയ ഇയാള്‍ ഞായറാഴ്ച സൗദിയിലെ ത്വഈഫിലേക്ക് നെടുമ്പാശ്ശേരിയില്‍നിന്നു മടങ്ങാനിരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടും വിസയും എടുത്ത് ശനിയാഴ്ച രാത്രിയാണ് യൂസഫ് വീട്ടില്‍നിന്നു മടങ്ങിയത്.

വീട്ടിലേക്കു വിളിച്ച് ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നുവെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. ബ്ലേഡ് മാഫിയയുടെ ഇടപാട് തീര്‍ക്കാമെന്നും യാത്ര മുടക്കില്ലെന്നും ഉറപ്പു നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ കാട്ടില്‍ മരിച്ചനിലയില്‍ കണെ്ടത്തുകയായിരുന്നു. മൃതദേഹത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പു കണെ്ടത്തിയിട്ടുണ്ട്.

തന്റെ മരണത്തിനു കാരണം വട്ടിപ്പലിശ നല്‍കുന്ന മൂന്നു പേരാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വട്ടിപ്പലിശക്കാര്‍ക്കു നല്‍കാനുള്ള പണം ഗള്‍ഫിലെത്തി മൂന്നു മാസത്തിനകം നല്‍കാമെന്നു പറഞ്ഞിരുന്നതായും തനിക്ക് മാസം 65,000 രൂപ വരുമാനമുണെ്ടന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മകളെയും മരുമക്കളെയും മുന്നില്‍വച്ചു പണം വാങ്ങുമെന്നു ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്കു കാരണമെന്നും പറയുന്നു. 

യൂസഫിന്റെ രണ്ടാമത്തെ മകള്‍ റിസാനയുടെ വിവാഹം മേയ് ഒന്നിനു നടന്നിരുന്നു. ഇതിനു വേണ്ടിയാണു യൂസഫ് നാട്ടിലെത്തിയത്. രണ്ടുലക്ഷം രൂപ മാത്രമാണു കടമുള്ളതെന്നും ഇതിനുവേണ്ടി യൂസഫ് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും മരണത്തില്‍ ദുരൂഹതയുണെ്ടന്നും ബന്ധുക്കള്‍ ആരോപിച്ചു.

ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളെപ്പറ്റിയും ബന്ധുക്കള്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും അന്വേഷിക്കുമെന്നു പോലിസ് പറഞ്ഞു. യൂസഫ് കഴിഞ്ഞ 12 വര്‍ഷമായി വിദേശത്തു ജോലിനോക്കുകയാണ്. ഭാര്യ: ഉമൈമത്ത്. മക്കള്‍: ഷിഫാനത്ത്, റിഫാന, റാഫി, ഫഹ്മിദ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.