ആലപ്പുഴ: [www.malabarflash.com] പ്രീഡിഗ്രിക്കുശേഷം ഡോക്ടര്‍ വേഷം കെട്ടിയ യുവാവ് പിടിയില്‍. ആലപ്പുഴ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പൊള്ളേത്തൈ 21-ാം വാര്‍ഡില്‍ തൈക്കല്‍കാട്ടില്‍ ടെസ്‌ല തോമസ് (37) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വി. സുരേഷ്‌കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ലാല്‍ജി, നോര്‍ത്ത് സിഐ വി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രീഡിഗ്രി വരെ പഠിച്ച ടെസ്‌ല സോറിയാസിസ് അസോസിയേഷന്‍ എന്ന സംഘടനയുടെ മറവില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം പല പേരുകളില്‍ സോറിയാസിസിനു ചികിത്സ നടത്തിവരികയായിരുന്നു. പരമ്പരാഗത വൈദ്യന്‍, ഹോമിയോ ഡോക്ടര്‍ എന്നൊക്കെ പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

ആദ്യം ചെറിയ രോഗങ്ങള്‍ക്കു മരുന്നുകൊടുക്കുകയും മരുന്നിന്റെ എഫക്ട് കൊണ്ടു രോഗിക്കു പിന്നീട് കരള്‍രോഗവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഇയാള്‍ തന്നെ ചികിത്സിക്കുകയും ചെയ്യുകയായിരുന്നു പതിവ്.
ആദ്യം പണം വാങ്ങാതെയും പിന്നീട് രോഗം മൂര്‍ച്ഛിച്ചു കഴിയുമ്പോള്‍ വന്‍ തുകകള്‍ വാങ്ങിച്ചുമാണ് ഇയാള്‍ രോഗികളെ ചികിത്സിച്ചിരുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഹോമിയോപ്പതി മരുന്നുകളുടെ ശേഖരവും ഡോക്ടര്‍ ചിഹ്നം പതിച്ചിട്ടുള്ള ഇയാള്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഇയാളെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment