Latest News

കേരളത്തില്‍ മീന്‍വില കുതിച്ചുകയറുന്നു

ആലപ്പുഴ: [www.malabarflash.com] കേരളത്തില്‍ മീന്‍വില കുതിച്ചുകയറിത്തുടങ്ങി. രണ്ടുദിവസംകൊണ്ട് പതിനഞ്ച് ശതമാനത്തോളമാണ് വിലകൂടിയത്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രോളിങ് നിരോധനം കൂടി നിലവില്‍ വരുമ്പോഴേയ്ക്ക് വില പിടിച്ചാല്‍കിട്ടില്ല.

ട്രോളിങ് സംബന്ധിച്ച അനിശ്ചതത്വങ്ങള്‍ക്കിടയില്‍ മീന്‍വില കത്തിക്കയറുകയാണ്. രണ്ടുദിവസം മുന്‍പ് 170 രൂപയായിരുന്ന ഒരുകിലോ അയിലക്ക് ആലപ്പുഴയില്‍ ചൊവ്വാഴ്ചത്തെ വില 200 രൂപ. കൊച്ചിയില്‍ അയില വാങ്ങണമെങ്കില്‍ 240 രൂപ കൊടുക്കണം. നൂറ്റി അന്‍പതുരൂപയായിരുന്ന കിളിമീനിന് ഇപ്പോള്‍ വില നൂറ്റി എണ്‍പത്. കൊച്ചിയിലെ വില ഇരുനൂറും. 

സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന മത്തിയുടെ കിലോവില എണ്‍പതില്‍നിന്ന് നൂറ്റി ഇരുപതിലേയ്ക്കുയര്‍ന്നു. ഒരുകിലോയ്ക്ക് 180 ആയിരുന്ന ചൂരക്ക് 200, 350 ആയിരുന്ന കൊഞ്ചിന് നാനൂറ്. ആവോലി, നെയ്മീന്‍ തുടങ്ങിയവയുടെ വിലയും കുതിച്ചുകയറുകയാണ്. വില ഉയര്‍ന്നതോടെ കച്ചവടക്കാരും കഷ്ടത്തിലാണ്

തമിഴ്‌നാട്ടില്‍ ട്രോളിങ് നിരോധനം അവസാനിച്ചതോടെ കേരളത്തിലേയ്ക്ക് കൂടുതല്‍ മീനെത്തുന്നത് തൂത്തുക്കുടി കന്യാകുമാരി കാളവാസല്‍ എന്നിവിടങ്ങളില്‍നിന്നാണ്. വിശാഖപട്ടണത്തുനിന്നും മീന്‍ ധാരാളം വരുന്നുണ്ട്. ഇതിന് വില അല്‍പ്പം കുറവുണ്ട്. രുചിയും.

Keywords: Fish Price, Trolling, State Government, Thamilnadu, Kerala,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.