Latest News

ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

ഷാര്‍ജ: [www.malabarflash.com] ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി സക്കീര്‍ കുമ്പളയും ജനറല്‍ സെക്രട്ടറിയായി ഗഫൂര്‍ ബേക്കലും ട്രഷററായി ഇ.ആര്‍ മുഹമ്മദ് കുഞ്ഞിയും തിരഞ്ഞെടുക്കപ്പെട്ടു. റോള കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: ത്വാഹ ചെമനാട്, ഖലീല്‍ റഹ് മാന്‍ കാഷിഫി, സി.ബി കരീം, അബ്ദുല്ല കമാംപാലം (വൈസ്.പ്രസി.) ഷാഫി തച്ചങ്ങാട്, നസീബ് ചന്തേര, കരീം കൊളവയല്‍, ഹനീഫ ഇല്യാസ് നഗര്‍ (ജോ. സെക്ര.).

ഷാര്‍ജ കെ.എം.സി.സി പ്രസിഡണ്ട് ടി.കെ അബ്ദുല്‍ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫീസര്‍ നിസാര്‍ വെള്ളികുളങ്ങരയും നിരീക്ഷകന്‍ ഇഖ്ബാല്‍ അള്ളംകുളവും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര, ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലശേരി, സെക്രട്ടറി ഷാഫി ആലക്കോട്, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി സംസാരിച്ചു. കബീര്‍ കാഞ്ഞങ്ങാട് സ്വാഗതവും അബ്ദുല്ല കമാംപലം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.