ഇന്‍ഡോര്‍: [www.malabarflash.com] മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്നതിനു മധ്യപ്രദേശില്‍ 16കാരിയെ പിതാവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്‌ടെത്തിയ പെണ്‍കുട്ടിയെ അയല്‍വാസികള്‍ ചേര്‍ന്നു മോവു സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: National News, Malabarflash, Malabarnews, Malayalam News
പെണ്‍കുട്ടിയെ പിന്നീട് ഇന്‍ഡോറില്‍ സര്‍ക്കാര്‍ ആശുപത്രിയായ എംവൈ ആശുപത്രിയിലേക്കു മാറ്റിയതായി എഎസ്‌ഐ ഗുലാബ് സിംഗ് യാദവ് അറിയിച്ചു.
മോവുലെ ജംലി ഗ്രാമത്തില്‍ ശനിയാഴ്ചയാണു സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ചഗന്‍ ലാല്‍ പെണ്‍കുട്ടിയോടു മദ്യം വങ്ങാന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി പണം നല്‍കാന്‍ വിസമ്മിച്ചതോടെ ക്ഷുഭിതനായ ലാല്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍പോയി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിച്ചിച്ചു.
Keywords: National News, Malabarflash, Malabarnews, Malayalam News
No comments:
Post a Comment