ലഖ്‌നൗ: [www.malabarflash.com] അംഗത്വ പ്രചാരണപരിപാടിയിലൂടെ ബി.ജെ.പിയിലെ മുസ്ലിം അംഗസംഖ്യ മുപ്പത് ലക്ഷം കവിഞ്ഞു. ഡയല്‍ എ മിസ്ഡ് കോള്‍ പ്രചാരണപരിപാടിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ബി.ജെ.പി ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ അബ്ദുള്‍റഷീദ് അന്‍സാരി പറഞ്ഞു. പ്രതീക്ഷിച്ചതിലുമധികം മുസ്ലിങ്ങളാണ് പ്രചാരണപരിപാടിയിലുടെ പാര്‍ട്ടി അംഗങ്ങളായതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മധ്യപ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മുസ്ലിങ്ങള്‍ പാര്‍ട്ടി അംഗങ്ങളായിട്ടുള്ളത്. നാലുലക്ഷം. രണ്ടാം സ്ഥാനം ഗുജറാത്തിനാണ്. 2.66 ലക്ഷം. ഡല്‍ഹി (2.5 ലക്ഷം), ബംഗാള്‍(2.3 ലക്ഷം)ം, രാജസ്ഥാന്‍, അസം(രണ്ടുലക്ഷം വീതം), ഉത്തര്‍പ്രദേശ് (1.75 ലക്ഷം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
മൊത്തം അംഗസംഖ്യയുടെ പത്തുശതമാനം മുസ്ലിങ്ങളെയാക്കുകയെന്ന വെല്ലുവിളിയാണ് പാര്‍ട്ടിക്കുമുന്നില്‍ ഇനിയുള്ളതെന്ന് അന്‍സാരി പറഞ്ഞു. ഇതിനായി ബൂത്തുതലത്തില്‍ രൂപവത്കരിക്കുന്ന സമിതിയില്‍ ഒരു മുസ്ലിം അംഗത്തെയെങ്കിലും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയും പാര്‍ട്ടിയെയും വിലയിരുത്തണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിം സമുദായനേതാക്കളോട് ആവശ്യപ്പെട്ടതും ഈ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തുന്നത്.

No comments:
Post a Comment