Latest News

മാഗി ന്യൂഡില്‍സിന്റെ വില്പന നെസ്‌ലെ നിര്‍ത്തി

ഗുഡ്ഗാവ്: [www.malabarflash.com] ലെഡിന്റെയും എംഎസ്ജിയുടെയും അളവിന്റെ പേരില്‍ വിവാദത്തിലായ മാഗി ന്യൂല്‍ഡില്‍സിന്റെ വില്പന നിര്‍ത്താന്‍ നെസ്‌ലെ ഇന്ത്യ തീരുമാനിച്ചു. ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയുമാണ് വലുതെന്ന് നെസ്‌ലെ പ്രസ്താവനയില്‍ അറിയിച്ചു.

നിലവിലെ ആശങ്ക പരിഹരിച്ചശേഷമേ മാഗി ന്യൂഡില്‍സ് മാര്‍ക്കറ്റില്‍ എത്തിക്കുകയുള്ളു. 30 വര്‍ഷമായി ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടയില്‍ നേടിയ വിശ്വാസ്യത വലുതാണെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

അനുവദനീയമായതില്‍ക്കവിഞ്ഞ് രാസഘടകങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് മാഗി നൂഡില്‍സിന്റെ വില്പന തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മാഗിയുടെ വില്പന നിരോധിച്ചിരുന്നു.

ബിഹാര്‍, പഞ്ചാബ്, ബംഗാള്‍, ഹിമാചല്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഹരിയാണ, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും മാഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. സൈനിക കാന്റീനുകളില്‍ മാഗിയുടെ വില്പന നിര്‍ത്തിയതായി കരസേനാവൃത്തങ്ങള്‍ അറിയിച്ചു. സൈനികര്‍ മാഗി ഒഴിവാക്കണമെന്നും കരസേന നിര്‍ദേശം നല്‍കിയിരുന്നു.

Keywords: National News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.