കാഞ്ഞങ്ങാട്: [www.malabarflash.com] രാത്രി നമസ്‌കാരത്തിനെത്തിയ പ്രവാസി വ്യാപാരി പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തിങ്കളാഴ്ച രാത്രി ഇശാഅ് നിസ്‌കാരത്തിന് ഹൊസ്ദുര്‍ഗ് കടപ്പുറം മീനാപ്പീസ് ജുമാമസ്ജിദിലെത്തിയ കുവൈത്ത് വ്യാപാരിയായ എ.അബ്ദുറഹ്മാന്‍ഹാജി(81) യാണ് പള്ളിയില്‍ കുഴഞ്ഞ് വീണത്.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam New
നമസ്‌കാരത്തിന് അംഗശുദ്ധി എടുത്ത് പള്ളിയില്‍ കയറിയപ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെത്തിപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടുകളിലേറെയായി കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരം നടത്തി വരുന്ന അബ്ദുറഹ്മാന്‍ ഹാജി അവിടെ ഹോട്ടല്‍ വ്യാപാര ശൃംഖലയുടെ ഉടയായിരുന്നു. കുറച്ച് കാലം ഖത്തറിലുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടുകാരുടെ കുവൈത്തിലെ കൂട്ടായ്മയായ സാധു സംരക്ഷണ സംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനും പ്രസിഡന്റുമായിരുന്നു. ഹൊസ്ദുര്‍ഗ് കടപ്പുറം ജമാഅത്ത് കുവൈത്ത് ശാഖാ കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യമാര്‍: അതിഞ്ഞാലിലെ പരേതനായ പി.എം.അന്തുമായിയുടെ മകള്‍ എ.കു ഞ്ഞിപ്പാത്തു, പടന്നയിലെ ഖദീജ. മക്കള്‍: എ.അബ്ദുള്ള, അമീര്‍ (ഇരുവരും കുവൈത്ത് വ്യാപാരികള്‍), റുഖിയ, മറിയം, ഷരീഫ, മുംതാസ്, ആയിഷ. മരുമക്കള്‍: സെബുനിസ, ഷരീഫ്, ഖാലിദ്, ലത്തീഫ്, ബുനിയാം, അനീസ്, ബഷീര്‍. സഹോദരങ്ങള്‍: ആസ്യ, ഖദീജ, പരേതരായ അബ്ദുള്ള, കുഞ്ഞാമി, മറിയം, ഫാത്തിമ.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam New


No comments:
Post a Comment