Latest News

ഷാഹുല്‍ ഹമീദ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

ഉദുമ: [www.malabarflash.com] പളളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്തെ ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദിനെ അടിച്ചു കൊന്ന കേസില്‍ ഒരാളെ കൂടി ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ അറസ്റ്റ് ചെയ്തു . പാക്യാരയിലെ ആസിഫ് (23) ആണ് അറസ്റ്റിലായത്. ഇതോടെ ഷാഹുല്‍ ഹമീദ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. 

ഷാഹുല്‍ ഹമീദിനെ അടിക്കാന്‍ ഉപയോഗിച്ച രണ്ട് ഇരുമ്പ് പൈപ്പുകള്‍ പാക്യാര മസ്ജിദ് റോഡിന് സമീപമുളള പറമ്പില്‍ നിന്നും ആസിഫ് പോലീസിന് എടുത്തു കൊടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം മുഖംമൂടി ധരിപ്പിച്ചാണ് ആസിഫിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഷിഹാബിനെ ചൊവ്വാഴ്ചയാണ് കാസര്‍കോട് വെച്ച് അറസ്റ്റ് ചെയ്ത്.
ഈ കേസിലെ ഒളിവില്‍ കഴിയുന്ന സര്‍ഫറാസ്, ഹാറൂഫ്, സാഹിദ്, സബീര്‍ എന്നീ പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

മെയ് 11 ന് തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ മരണ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഷാഹുല്‍ ഹമീദിനെ ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍ പരിസരത്ത് റോഡില്‍ തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം തടക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാദുഷയും അക്രമത്തിനിരയായി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.