Latest News

മാങ്ങാട് സംഘര്‍ഷം; 100 പേര്‍ക്കെതിരെ കേസ്

ഉദുമ: [www.malabarflash.com] ചൊവ്വാഴ്ച രാത്രി മാങ്ങാടുണ്ടായ സി.പി.എം കോണ്‍ഗ്രസ്സ് സംഘര്‍ഷത്തിനിടെ ക്രമസമാധാനപാലനത്തിനെത്തിയ പോലീസുകാരെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രിന്‍സിപ്പാള്‍ എസ്.ഐ. പി. നാരായണന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും നരഹത്യാ ശ്രമത്തിനുമാണ് കേസ്. കണ്ടാലറിയാവുന്ന നൂറുപേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുമെന്ന് പൊലീസ് പറഞ്ഞു.

സംഘര്‍ത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അമ്പലത്തറ എസ്.ഐ. എ.ജെ മാത്യു സഞ്ചരിച്ച സുമോ ജീപ്പ് തകര്‍ത്തതിന് പത്ത് പേര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. ചൊവ്വാഴ്ച രാത്രി ആര്യടുക്കം കോളനിയില്‍ വെച്ചാണ് ജീപ്പിന്റെ പിറക് വശത്തെ ഗ്ലാസ് തകര്‍ത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിച്ചുവരുന്നതേ ഉള്ളു. വൈകിട്ടോടെ കൂടുതല്‍ കേസുകള്‍ എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് ചെറിയ വാക്ക് തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം രൂക്ഷമായ സംഘര്‍ഷിലേക്ക് നീങ്ങിയത്. ഇരു വിഭാഗങ്ങളും രൂക്ഷമായ കല്ലേറ് ആരംഭിച്ചതോട ജില്ലാ പൊലീസ് ചീഫ് ഡോ.എ. ശ്രീനിവാസ്, ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായക്, ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍, ബേക്കല്‍ എസ്.ഐ. പി. നാരായണന്‍, അമ്പലത്തറ എസ്.ഐ. എ.ജെ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. ലാത്തിചാര്‍ജ് നടത്തിയിട്ടും ആള്‍ക്കാര്‍ സംഘടിച്ചതോടെ പൊലീസ് 16 തവണ ഗ്രാനൈഡുകള്‍ എറിഞ്ഞു.

അതിനിടെ രാത്രി വൈകി മാങ്ങാട്ടെ എ.കെ.ജി ക്ലബ്ബ്, അരമങ്ങാനത്തെ ഇ.എം.എസ് സ്മാരക മന്ദിരം എന്നിവയുടെ ജനല്‍ ഗ്ലാസുകളും എറിഞ്ഞുതകര്‍ത്തു.


അതേ സമയം പഞ്ചായത്ത് വിഭജനത്തിനെതിരെ എല്‍.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിററി നടത്തുന്ന കല്‍നട പ്രചരണ ജാഥയും യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനവും ബുധനാഴ്ച രാവിലെ ഒരുമിച്ച് മാങ്ങാട്ടെത്തിയത് ചെറിയതോതില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയെങ്കിലും ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുളള പോലീസിന്റെ ഇടപെടല്‍ കാരണം സമാധാനപരമാക്കി.

സി.പിഎമ്മിന്റെ അക്രങ്ങള്‍ക്കെതിരെയുളള പ്രതിഷേധ പ്രകടനത്തിന് സാജിദ് മൗവല്‍, വാസു മാങ്ങാട്, ഫര്‍ഷാദ്, ചന്ദ്രന്‍ നാലാംവാതുക്കല്‍, സത്താര്‍ മുക്കുന്നോത്ത്, എം.എച്ച് മുഹമ്മദ്കുഞ്ഞി, ഗീത കൃഷ്ണന്‍, പ്രഭാകരന്‍ തെക്കേക്കര, ഗിരീഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.