ഉദുമ:[www.malabarflash.com] നിര്‍ധനരായ ആളുകള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കാനായി എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 'സാന്ത്വന'ത്തിന് ഉദുമ പടിഞ്ഞാറില്‍ തുടക്കം കുറിച്ചു. ഉദുമ പടിഞ്ഞാര്‍ സുന്നീ സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സി.കെ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സൗജന്യ റേഷന്‍, ചികിത്സാ സഹായം, മുതഅല്ലിം സ്‌കോളര്‍ഷിപ്പ്, സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാസം തോറും സഹായം വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രവര്‍ത്തകര്‍ സഹായങ്ങള്‍ വീടുകളിലെത്തിച്ചു.
സാന്ത്വനം കമ്മിറ്റി ഭാരവാഹികളായ ഹബീബ് റഹ്മാന്‍ കണ്ണിയില്‍, ഫൈസല്‍ ഉദുമ, ഇബ്രാഹിം കണ്ണംകുളം, അബ്ദുല്ല എ.എം, ഉസ്മാന്‍ തെക്കുപുറം, ഇസ്മാഈല്‍ കെ.കെ തുടങ്ങിയവര്‍ സഹായ വിതരണത്തിന് നേതൃത്വം നല്‍കി.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment