Latest News

പ്രവാസി മലയാളി ആഹില്‍ ജവഹര്‍ ലോക ബുദ്ധിരാക്ഷസന്‍

ലണ്ടന്‍: [www.malabarflash.com] ലോകത്തെ മൊത്തം ജനസംഖ്യയില്‍ ഒരുശതമാനത്തിനു മാത്രം കിട്ടുന്ന ബുദ്ധികൂര്‍മ്മതക്കുടമയാണ് പത്തുവയസുകാരന്‍ ആഹില്‍ ജവഹര്‍. ലണ്ടനിലെ ബ്ലാക്‌ബേണില്‍ താമസിക്കുന്ന പ്രവാസി മലയാളിയാണ് ആഹില്‍.

ലോക മെന്‍സാ ഐക്യു ടെസ്റ്റില്‍ പെര്‍ഫെക്ട് സ്‌കോര്‍ ആയ 162 നേടിയാണ് ആഹില്‍ ജവഹര്‍ ലോകത്തെ ഏറ്റവും ബുദ്ധിമാനായ കുട്ടിയായത്. കോഴിക്കോട് തിരുവണ്ണൂര്‍ റോഡ് സ്വദേശി മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ ന്യൂറോ സയന്‍സ് വിഭാഗത്തില്‍ സ്‌ട്രോക് കണ്‍സല്‍ട്ടറുമായ ഡോ. ജവഹര്‍ കല്ലിങ്കലിന്റെയും നബീലയുടെയും മകനാണ് ആഹില്‍.

ഭാവിയില്‍ ശാസ്ത്രജ്ഞനാകണമെന്നാണ് ആഹിലിന്റെ മോഹം. കണക്കും സയന്‍സുമാണ് ഇഷ്ടവിഷയം. ഒഴിവു സമയത്ത് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുകയാണ് ആഹിലിന്റെ വിനോദം. പുതിയൊരു കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലാണിപ്പോള്‍.

മകന്റെ നേട്ടത്തില്‍ അത്ഭുതപ്പെട്ടുപോയതായി മാതാപിതാക്കള്‍ പറഞ്ഞു. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ബുദ്ധിപരിശോധനയാണ് മെന്‍സാ ഐക്യു ടെസ്റ്റ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.