Latest News

സെല്‍ഫിയെടുക്കാന്‍ ട്രെയിനു മുകളില്‍ കയറിയ കൗമാരക്കാരികള്‍ ഷോക്കേറ്റു മരിച്ചു

മോസ്‌കോ: [www.malabarflash.com] സെല്‍ഫികള്‍ അരങ്ങു തകര്‍ക്കുന്ന ന്യൂജന്‍ കാലത്തു വ്യത്യസ്ത സെല്‍ഫികള്‍ക്കുവേണ്ടി ഫ്രീക്ക് പയ്യന്‍മാരും പെങ്കൊച്ചുങ്ങളും എന്തു സാഹസത്തിനും തയാര്‍. ഫെയ്‌സ്ബുക്കിലെ ഒരു ലൈക്കിനുവേണ്ടി മരിക്കാന്‍വരെ ഒരുക്കം. ഇത്തരത്തിലൊരു മരണ സെല്‍ഫിയുടെ കഥയാണ് അങ്ങു റഷ്യയില്‍ നിന്നു വരുന്നത്. 

ഇവിടെ സെല്‍ഫിയെടുക്കാന്‍ തീവണ്ടിയുടെ മണ്ടയ്ക്കുകയറിയ കൗമാരക്കാരികള്‍ ഷോക്കേറ്റു മരിച്ചു. തെക്കന്‍ റഷ്യയിലെ തഗാന്റോഗ് പട്ടണത്തിലായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ ട്രെയിനു മുകളില്‍ കയറിയ 15 കാരികളായ പെണ്‍കുട്ടികള്‍ക്കു വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.