Latest News

വിഷാദ ഗാനങ്ങളാല്‍ പ്രശസ്തനായ പാട്ടുകാരന്‍ ആത്മഹത്യ ചെയ്തു

ഭട്ടിണ്ട: [www.malabarflash.com] വിഷാദ ഗാനങ്ങളാല്‍ പ്രശസ്തനായ പഞ്ചാബി പാട്ടുകാരന്‍ ധര്‍മപ്രീത്(38) ആത്മഹത്യ ചെയ്തു. കഴിഞ്ഞദിവസം വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ധര്‍മപ്രീതിനെ കണ്ടെത്തിയത്. ഭട്ടിണ്ടയിലെ ഭരത് നഗറില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.

ഏറെനാളായി ധര്‍മപ്രീത് വിഷാദ രോഗത്തിന് അടിമയായിരുന്നു. ഫാന്‍ ചൂണ്ടിക്കാട്ടി ഇതെന്റെ ജീവനെടുക്കുമെന്ന് ധര്‍മപ്രീത് അമ്മയോട് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും മകനും അവരുടെ വീട്ടില്‍ വെക്കേഷന് പോയിരിക്കുമ്പോഴായിരുന്നു ആത്മഹത്യ.

പഞ്ചാബി ഗ്രാമീണ ഗാനങ്ങള്‍ ആലപിച്ചായിരുന്നു പ്രധാനമായും ധര്‍മപ്രീത് ശ്രോതാക്കളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കൂടുതലും വിഷാദ ഗാനങ്ങളായതിനാല്‍ വിഷാദ ഗാനങ്ങളുടെ പാട്ടുകാരന്‍ എന്ന നിലയില്‍ ഇദ്ദേഹം അറിയപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.