Latest News

ബഹിരാകാശത്തെ ആദ്യ സെക്‌സിന് ഇവ ലോവിയയും ജോണി സൈന്‍സും

ബഹിരാകാശത്തുവെച്ച് മനുഷ്യന്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ല. എന്നാല്‍, ആ റെക്കോര്‍ഡ് ആദ്യമായി കരസ്ഥമാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത പോണ്‍ താരങ്ങളായ ഇവ ലോവിയയും ജോണി സൈന്‍സും. പോണ്‍ ഹബ്ബ് എന്ന പ്രമുഖ ബാനറിന്റെ കീഴിലായിരിക്കും ഇവര്‍ ബഹിരാകാശത്തെത്തുക.[www.malabarflash.com]

2016ല്‍ ലോകത്തിലെ ആദ്യ ബഹിരാകാശ സെക്‌സിന്റെ വീഡിയോ, പോണ്‍ പ്രിയര്‍ക്കുമുന്നിലെത്തിക്കാനാണ് പോണ്‍ ഹബ്ബിന്റെ പരിപാടി. ഏകദേശം 3.4 മില്യണ്‍ ഡോളറാണ് ഇതിനായി ആവശ്യമായി വരുന്ന തുക. ഇത്രയും പണമുണ്ടാക്കാന്‍ തങ്ങളുടെ പ്രേക്ഷകരില്‍ നിന്നടക്കം സംഭാവന സ്വീകരിക്കുമെന്ന് പോണ്‍ഹബ്ബ് അറിയിച്ചിട്ടുണ്ട്.

ഇവ ലോവിയയും ജോണി സൈന്‍സും ആണ് ബഹിരാകാശേത്തെ സെക്‌സിനായി തയ്യാറെടുക്കുന്നത്. സീറോ ഗ്രാവിറ്റി സെക്‌സിനായി ആറുമാസത്തെ പരിശീലനം ഇവര്‍ക്ക് ഭൂമിയില്‍വെച്ചു നല്‍കും.

സീറോ ഗ്രാവിറ്റില്‍ ഏതൊക്കെ തരത്തിലുള്ള പോസുകള്‍ താരങ്ങള്‍ക്ക് അനുയോജ്യമാകുമെന്ന് ഈ പരിശീലനത്തിലൂടെയാകും തെരഞ്ഞെടുക്കുക. അതേസമയം, സീറോ ഗ്രാവിറ്റി സെക്‌സില്‍ ശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ സെക്‌സ് എത്രമാത്രം വിജയിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഒരുസംഘം ശാത്രജ്ഞരുടെ പക്ഷം. എന്നാല്‍, എന്തുവന്നാലും ഒരുകൈ നോക്കാന്‍ തന്നെയാണ് പോണ്‍ ഹബ്ബിന്റെ തീരുമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.