Latest News

ഒരാഴ്ച മുമ്പ് മഞ്ചേശ്വരം ടൗണില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേശ്വരം: [www.malabarflash.com] ഒരാഴ്ച മുമ്പ് മഞ്ചേശ്വരം ടൗണില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ മഞ്ചേശ്വരം കുന്നില്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ മുനീര്‍ (14) മംഗളൂരു ആശുപത്രിയില്‍ മരിച്ചു. ഉപ്പള എ ജെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുനീര്‍. ടൗണിലേക്ക് സാധനം വാങ്ങാന്‍ പോയതായിരുന്നു.

ഇതിനിടയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് തലയിടിച്ച് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മഞ്ചേശ്വരത്തെ മൊയ്തീന്‍ - ജമീല ദമ്പതികളുടെ മകനാണ്. സഹോദരന്‍ മഷൂഖ്.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.