കുമ്പള: [www.malabarflash.com]പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു. കുമ്പള പേരാല്‍ കണ്ണൂര്‍ ബളക്കിലയിലെ കൃഷ്ണ-ജയന്തി ദമ്പതികളുടെ മകന്‍ അഭിലാഷ് കെ(25) ആണ് മരിച്ചത്.
തേപ്പ് പണിക്കാരനായ അഭിലാഷ് ഞായറാഴ്ച അവധിയായതിനാല്‍ 11 മണി വരെ വീട്ടിലായിരുന്നു. ഇതിനിടെ ഉച്ചയോടെ രണ്ടു സുഹൃത്തുക്കളുമൊത്ത് ബളക്കില പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.
കുളിക്കുന്നതിനിടെ ഒഴിക്കില്‍പ്പെട്ട അഭിലാഷിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സും കുമ്പള പോലീസും,നാട്ടുകാരും ചേര്‍ന്നാണ് അഭിലാഷിനെ കരയ്‌ക്കെടുത്തത്.
സഹോദരങ്ങള്‍: അശ്വിത്,അശ്വിനി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment