Latest News

പെരുന്നാള്‍ മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കാനുള്ളതാകണം -സംയുക്ത ജമാഅത്ത്

പള്ളിക്കര: [www.malabarflash.com] നീണ്ട ഒരു മാസക്കാലത്തെ വ്രതാനുഷ്്ഠാനത്തിലൂടെ നേടിയെടുത്ത ആത്മപരിശുദ്ധിയും ആത്മനിയന്ത്രണവും ചോരാതെ വരുംനാളുകളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയാറാകണെന്നും പെരുന്നാള്‍ മാറ്റങ്ങളിലുടെ സാധ്യമാക്കി തുടര്‍ജീവിതത്തെ മഹത്തരമാക്കാന്‍ നാം തയാറാകണമെന്നും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളികെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പ്രസിഡണ്ട് പിഎ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ടിപി കുഞ്ഞബ്ദുള്ള ആഹ്വനം ചെയ്തു.

സമൂഹത്തിന് മാതൃകയായിത്തീരേണ്ട ഉദാത്തമായ സംസ്‌കാരമാണ് ഇസ്്‌ലാം മുന്നോട്ടുവെക്കുന്നത്. ആ ജീവിത സംസ്‌കാരത്തെ ഉന്നതമായ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനമാണ് വ്രതാനുഷ്ഠാനത്തിലൂടെ നടക്കുന്നത്. അത് കൊണ്ട് തന്നെ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത വ്യക്തി വിശുദ്ധി മാറ്റത്തിന്റെ അടയാളപ്പെടുത്തലുകളാകണം. 

പെരുന്നാള്‍ അതിന്റെ അര്‍ത്ഥത്തെ ഉള്‍ക്കൊണ്ട സൗഹൃദം ഊട്ടിയുറപ്പിക്കാനും സ്‌നേഹം പ്രചരിപ്പിക്കാനും ഉതകുന്ന വിധത്തില്‍ നമ്മുടെ ആഘോഷങ്ങള്‍ ചിട്ടപ്പെടുത്താന്‍ വിശ്വാസികള്‍ തയാറാകണം. അതിന് പരിസരമഹല്ല് ഭാരവാഹികളുടെയും ഖത്തീബുമാരുടെയും അവസരോചിത ഇടപെടലുകള്‍ തീവ്രമായ മാറ്റത്തിന് തിരികൊളുത്തേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.