Latest News

യുവമോര്‍ച്ച ഡിഡിഇ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഓണപരീക്ഷ മാറ്റാനുള്ള തീരുമാനം മുസ്ലീംലീഗിന്റെ വര്‍ഗ്ഗീയ അജണ്ട-കെ.ടി വിപിന്‍
കാസര്‍കോട്: [www.malabarflash.com] യുവമോര്‍ച്ച ജില്ലാ കമ്മറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് ലാത്തിച്ചാര്‍ജ്ജ് നടത്തിയതായി യുവമോര്‍ച്ച ആരോപിച്ചു

പോലീസ് അക്രമണത്തില്‍ പ്രവര്‍ത്തകരായ കെ.രാജേഷ് കൈന്താര്‍, പത്മനാഭന്‍ പരവനടുക്കം എന്നിവര്‍ക്ക് പരിക്കേറ്റു. പാഠപുസ്തക വിതരണം വൈകിയതിലും ഓണ പരീക്ഷ മാറ്റാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് കെ.ടി വിപിന്‍ ഉദ്ഘാടനം ചെയ്തു.

 ഓണപരീക്ഷ മാറ്റാന്‍ വേണ്ടിയുള്ള മനപൂര്‍വ്വമായിട്ടുള്ള നിലപാടാണ് വിദ്യാഭ്യാസമന്ത്രി കൈകൊള്ളുന്നത്. കഴിവില്ലാത്ത മന്ത്രി തന്റെ കഴിവുകേട് തെളിയിച്ചിട്ടും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോണ്‍ഗ്രസ്സിന് നട്ടെല്ലില്ലാത്തതുകൊണ്ടാണ് വിപിന്‍ പറഞ്ഞു. 

യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി.ആര്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി ഹരീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.രാജേഷ് കൈന്താര്‍, സുനില്‍ കെ.ടി, സന്തോഷ്, ഗിരിധര്‍ വീരനഗര്‍, ധനജ്ഞയന്‍ മധൂര്‍, പത്മനാഭന്‍ പരവനടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.