ഹൈദരാബാദ്: [www,malabarflash.com] സുന്ദരികളായ ഐഎഎസ് ഓഫീസര്‍മാരെ സോഷ്യല്‍ മീഡിയയിലും, ചില രാഷ്ട്രീയ നേതാക്കളും അശ്ലീല ചുവയോടെ പുകഴ്ത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇക്കൂട്ടത്തില്‍ ഒടുവിലത്തെ ഇരയായിരിക്കുകയാണ് തെലങ്കാനയിലെ ഐഎഎസ് ഓഫീസറായ സ്മിത സബര്‍വാള്‍.
തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഇവര്‍ക്കെതിരെ ഔട്ട്‌ലുക്ക് വാരികയാണ് അശ്ലീല പരാമര്‍ശത്തോടെ ലേഖനമെഴുതിയത്. സ്മിതയുടെ സൗന്ദര്യത്തെ പുകഴ്ത്തി എഴുതിയ ലേഖനം അശ്ലീല ചുവയോടുകൂടിയതാണെന്ന് കാട്ടി അവര്‍ വാരികയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
സ്മിതയെ കാണുന്നത് കണ്ണിന് കുളിര്‍മയുണ്ടാക്കുന്നു. അവരുടെ ജോലിയുടെ ഉയര്‍ച്ചയ്ക്ക് സൗന്ദര്യവും കാരണമായിട്ടുണ്ടാകാം എന്നുംമറ്റും ലേഖനത്തിലുണ്ട്. ഇതേ തുടര്‍ന്നാണ് ഓഫീസര്‍ വാരികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. ലേഖനം പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് അവരുടെ ആവശ്യം.
ജോലിയുടെ കാര്യത്തില്‍ അത്യധികം ആത്മാര്‍ഥത കാട്ടുന്ന സ്മിതയ്‌ക്കെതിരെ ഇത്തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ വനിതാ സംഘനടകള്‍ അടക്കമുള്ളവര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

Keywords: national News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment