തൃശൂര്‍: [www.malabarflash.com] വീടു വാടകയ്‌ക്കെടുത്തു അനാശാസ്യപ്രവര്‍ത്തനം നടത്തിയ രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു പേരെ വെസ്റ്റ് പോലീസ് പിടികൂടി. അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപമാണു വീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്നിരുന്നത്.
പുതുക്കാട് സ്വദേശിനി ഷൈല (42), ചേലക്കര സ്വദേശിനി ഷക്കീന (41), ചേലക്കര തൊഴൂപാടം ഇങ്ങായൂര്‍ വീട്ടില്‍ അബൂബക്കര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഷൈലയാണു വീടു വാടകയ്‌ക്കെടുത്തു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു സൗകര്യം ചെയ്തുകൊടുത്തതെന്നു പോലീസ് പറഞ്ഞു. വെസ്റ്റ് സിഐ ടി.ആര്‍. രാജേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ കുടുങ്ങിയത്.
എസ്‌ഐ ജെയിംസ്, എഎസ്‌ഐ ബിനന്‍, സീനിയര്‍ സിപിഒമാരായ ഉണ്ണികൃഷ്ണന്‍, ആന്റോ, സിപിഒ മാരായ പ്രദീപ്, അലന്‍ ആന്‍ണി, വനിത സിപിഒ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment