Latest News

പതിനായിരങ്ങളുടെ ആത്മീയസംഗമം തീര്‍ത്ത്‌ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന്‌ പ്രൗഢ സമാപനം

ദേളി:[www.malabarflash.com] വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം പതിനായിരങ്ങളുടെ മഹാ സംഗമം തീര്‍ത്ത്‌ സമാപിച്ചു. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത്‌ ജനസാഗരം തീര്‍ക്കുകയായിരുന്നു.

ഉത്തര മലബാറിലെ ഏറ്റവും വിലിയ സമൂഹ നോമ്പ്‌തുറയ്‌ക്കും തറാവീഹ്‌ ജമാഅത്തിനും സഅദാബാദ്‌ വേദിയായി. പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തില്‍ പാതിരാവും പിന്നിട്ട്‌ നടന്ന ആത്മീയ സംഗമത്തിലും പാപമോചന പ്രാര്‍ത്ഥനയിലും നിറകണ്ണുകളോടെ വിശ്വാസികള്‍ തടിച്ചു കൂടി.
രാവിലെ സഅദിയ്യയുടെ ശില്‍പി നൂറുല്‍ ഉലമാ എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കല്ലട്ര അബ്‌ദുല്‍ ഖാദിര്‍ ഹാജി എന്നിവരുടെ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. ശേഷം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. 

ളുഹര്‍ നിസ്‌കാരാനന്തരം നടന്ന ഖത്‌മുല്‍ ഖുര്‍ആന്‍ പരിപാടിക്ക്‌ ശേഷം സമസ്‌ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ പരിപാടി ഉത്‌ഘാടനം ചെയ്‌തു. വര്‍കിംഗ്‌ സെക്രട്ടറി എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ അദ്ധ്യക്ഷത വഹിച്ചു.
അസര്‍ നിസ്‌കാരാനന്തരം നടന്ന ജലാലിയ്യ ദിക്‌റ്‌ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം തൗബാ മജ്‌ലിസിന്‌ സയ്യിദ്‌ ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും നേതൃത്വം നല്‍കി.
സമൂഹ നോമ്പ്‌ തുറ, ഇഹ്‌തികാഫ്‌ ജലസ, തറാവീഹ്‌-തസ്‌ബീഹ്‌ -വിത്‌റ്‌ നിസ്‌കാരം, തുടങ്ങിയവയ്‌ക്ക്‌ ശേഷം നടന്ന സമാപന കൂട്ടു പ്രാര്‍ത്ഥനക്ക്‌ സയ്യിദ്‌ മുഹമ്മദ്‌ ഹാഷിം ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി നേതൃത്വം നല്‍കി. അബ്‌ദുല്‍ ലത്ത്വീഫ്‌ സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തി രണ്ട്‌ പുസ്‌തകങ്ങളുടെ പ്രകാശനം ചിത്താരി മുഹമ്മദ്‌ കുഞ്ഞി ഹാജിക്ക്‌ നല്‍കി ജില്ലാ പഞ്ചായത്‌ മെമ്പര്‍ പാതൂര്‍ കുഞ്ഞാമുഹാജിയും ഹുസൈന്‍ ഹാജി തൃകരിപൂരിന്‌ നല്‍കികോണ്ട്‌ സയ്യിദ്‌ യു.പി.എസ്‌. തങ്ങളും നിര്‍വഹിച്ചു. 

സയ്യിദ്‌ ജമലുല്‍ ലൈലി തങ്ങള്‍, സയ്യിദ്‌ അലവി തങ്ങള്‍, സയ്യിദ്‌ ജലാലുദ്ധീന്‍ തങ്ങള്‍, മുഹമ്മദ്‌ റിയാസ്‌ ഖാദിരി ഉപ്പള, അന്‍സാര്‍ ബായി ഉപ്പള, സ്വാലിഹ്‌ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി, ബി.എസ്‌. അബ്‌ദുല്ലകുഞ്ഞി ഫൈസി, സി. അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളംങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, അബ്‌ദുല്‍ ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മുഹിയദ്ദീന്‍ സഅദി ചേരൂര്‍, ജാബിര്‍ സഖാഫി, അബ്‌ദുല്‍ കരീം സഅദി ഏണിയാടി, പട്ടുവം മുഹിയദ്ദീന്‍ കുട്ടി ഹാജി, ഹകീം കുന്നില്‍, സി.എല്‍. ഹമീദ്‌, ഹാജി അബ്‌ദുല്ല ഹുസൈന്‍ കടവത്ത്‌, ശാഫി ഹാജി കീഴൂര്‍, അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അബ്‌ദുല്ല ഹാജി കളനാട്‌, എം.ടി.പി. അബ്‌ദുല്‍റഹ്‌മാന്‍ ഹാജി, കണ്ണംകുളം മുഹമ്മദ്‌ കുഞ്ഞി ഹാജി, കന്ദല്‍ സൂഫി മദനി, ചീയൂര്‍ അബ്‌ദുല്ല സഅദി, സിദ്ധീഖ്‌ സഖാഫി ആവളം, നാസര്‍ ബന്താട്‌, അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി ചിപ്പാര്‍, സലാഹുദ്ധീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ഇബ്‌റാഹിം സഅദി വിട്‌ള നന്ദിയും പറഞ്ഞു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.