Latest News

ശില്‍പയുടെ മരണം: കാമുകനെ നുണപരിശോധനക്ക് വിധേയമാക്കും

തിരുവനന്തപുരം:[www.malabarflash.com] സിനിമാ സീരിയല്‍ നടി ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ ലിജിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ പൊലീസ് തീരുമാനം. ലിജിന്‍െറയും ഡാന്‍സ് ട്രൂപ്പിലെ ഒമ്പതു പേരുടെയും മൊഴികളിലെ വൈരുദ്ധ്യത്തിന്‍െറ നേരറിയാനാണ് നുണപരിശോധന നടത്തുക. 28ന് ലിജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തശേഷമാവും നുണപരിശോധനക്ക് അപേക്ഷ നല്‍കുക.

ശില്‍പയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. മരിച്ചദിവസം രാവിലെ മുതല്‍ ശില്‍പയും ലിജിനുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ശില്‍പക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരുടെ മൊഴികള്‍ പ്രകാരം അഞ്ചുമിനിറ്റ് സമയത്തേക്ക് ലിജിനെ കാണാനുണ്ടായിരുന്നില്ല. ഇക്കാര്യത്തിലടക്കം ദുരൂഹതകള്‍ നീക്കാനാണ് ലിജിനെ നുണപരിശോധനക്ക് വിധേയനാക്കുന്നത്.

ശില്‍പയുടെയും ലിജിന്‍െറയും വീടുകളില്‍ തമ്പാനൂര്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ബാലരാമപുരത്ത് നടന്ന ഒരു ഈദ് പരിപാടിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് 17ന് കൂട്ടുകാര്‍ക്കൊപ്പം പോയതായിരുന്നു ശില്‍പ.

18ന് വൈകീട്ട് ശില്‍പയുടെ മൃതദേഹം മരുതൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടത്തെുകയായിരുന്നു. മുങ്ങിമരിച്ചെന്നായിരുന്നു പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശില്‍പ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നുമില്ലെന്നും കൊലപാതകമാണെന്ന് സംശയമുള്ളതായും ശില്‍പയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ശില്‍പയും ലിജിനും ഇഷ്ടത്തിലായിരുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മരുതൂര്‍ക്കടവ് പാലത്തിന് സമീപം വെച്ച് ശില്‍പയെ ഇയാള്‍ തല്ലിയിരുന്നതായും പൊലീസ് പറയുന്നു. ലിജിനെ അറിയിക്കാതെ കൂട്ടുകാര്‍ക്കൊപ്പം ശില്‍പ ഈദ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.