മംഗലാപുരം: [www.malabarflash.com] ആയുര്‍വേദത്തിന്റെ പേരില്‍ പുരുഷന്‍മാര്‍ക്ക് സ്‌ത്രീകള്‍ മസാജ് ചെയ്യുന്ന പത്തോളം മസാജ് പാര്‍ലറുകള്‍ പോലീസ് പൂട്ടിച്ചു. മംഗലാപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകളാണ് തത്‌കാലം അടച്ചുപൂട്ടാന്‍ പോലീസ് ഉത്തരവിട്ടത്.
ആയുര്‍വേദ ഡോക്‌ടര്‍മാരുടെ ബോര്‍ഡ് വച്ച് ക്ലിനിക്കുകളായും മസാജ് ആന്റ് ബ്യൂട്ടി തെറാപ്പി സെന്ററുകളുമായാണു ഭൂരിഭാഗം പാര്‍ലറുകളും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇവിടെയെല്ലാം സ്‌ത്രീകളാണു പുരുഷന്മാര്‍ക്ക് മസാജ് ചെയ്‌തു കൊടുത്തിരുന്നത്. ഫുള്‍ ബോഡി മസാജിന് 700 രൂപയാണു ചാര്‍ജ്. പുറമേ ടിപ്പ്‌സും വേണം.
ഓയില്‍, ക്രീം, തൈലം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഒരു മണിക്കൂറാണു മസാജ്. പിന്നീട് ചൂടുവെള്ളത്തില്‍ തേച്ചുകുളിപ്പിച്ചാണ് വിടുന്നത്. എന്നാല്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് പരിശോധന നടത്തി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
മസാജിനെത്തുന്നത് ഭൂരിഭാഗവും മലയാളികളാണ്. വന്‍കിട പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. മലയാളി തെറാപ്പിസ്‌റ്റിന് 20000 മുതല്‍ 40000 രൂപ വരെയാണു പ്രതിഫലം. മംഗലാപുരം റെയില്‍മവ സ്‌റ്റേഷന്‍ പരിസരത്താണ് ഒരു ഡോക്‌ടറുടെ ക്ലിനിക്കിന്റെ പേരില്‍ ആദ്യം ബോഡി മസാജ് സെന്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കു ചാകരയായതോടെ മറ്റു പലയിടങ്ങളിലും സെന്ററുകള്‍ മുളച്ചുപൊങ്ങി.
കാസര്‍കോട്ടുകാരുടെ സൗകര്യത്തിനായി അതിര്‍ത്തി കടന്ന ഉടന്‍ തെക്കോട്ട് പോലും മസാജ് പാര്‍ലറുകള്‍ ഉയര്‍ന്നു. മസാജ് പാര്‍ലറുകള്‍ തമ്മില്‍ കിട മത്സരം വര്‍ധിച്ചതോടെയാണ് പോലീസിന് ചിലര്‍ വിവരം ഒറ്റുനല്‍കിയത്.
പരിശോധന നടത്തിയ പോലീസിന് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ലഭിച്ചത്. എല്ലാ സെന്ററുകളുടെയും പ്രവര്‍ത്തനം ഒരേ രീതിയിലാണെന്നു ബോധ്യപ്പെട്ടതിനാലാണ് മുഴുവന്‍ സെന്ററുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment