Latest News

ടാക്‌സി ഡ്രൈവര്‍ യാത്രക്കിടെ സ്വയംഭോഗം നടത്തിയതായി യുവതിയുടെ പരാതി

ദില്ലി: [www.malabarflash.com] ഓലാ കാബ്‌സ് വഴി വന്ന ടാക്‌സി ഡ്രൈവര്‍ യാത്രക്കിടെ സ്വയംഭോഗം നടത്തിയതായി യുവതിയുടെ പരാതി. ദില്ലി സ്വദേശിയായ യുവതിയാണ് പരാതിപ്പെട്ടത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തെ കുറിച്ച് യുവതി ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് പോസ്റ്റ് ചെയ്തത്.

ദില്ലിയിലെ സാകേതില്‍നിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്ക് പോവുന്നതിനിടെയാണ് സംഭവം. ഓലാ കാബ്‌സ് വഴി വന്ന ടാക്‌സി വെള്ള സ്വിഫ്റ്റ് ഡിസൈർ, നമ്പർ DL01YE3341 ഫോര്‍ ഷുവര്‍ ടാക്‌സിയിലാണ് സംഭവം.

യുവതി ഫോണില്‍ സംസാരിക്കുന്നതിനിടെ കാര്‍ ഡ്രൈവര്‍ ഉച്ചത്തില്‍ പാട്ട് വച്ചതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അശ്രദ്ധമായി ഡ്രൈവിംഗ് ആരംഭിക്കുകയും ലക്കില്ലാത്ത പാച്ചില്‍ കണ്ട് അശ്രദ്ധമായ ഡ്രൈവിംഗ് അവസാനിപ്പിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍, അയാള്‍ അതു തുടര്‍ന്നപ്പോള്‍ ശ്രദ്ധിച്ചു നോക്കുകയും ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടതായും യുവതി എഴുതുന്നു. ‘സ്റ്റിയറിംഗിനു മേലുള്ള അയാളുടെ നിയന്ത്രണം ഏതാണ്ട് നഷ്ടമായിരുന്നു. അയാള്‍, വേറെ ഏതോ അവസ്ഥയിലായിരുന്നു’അവര്‍ എഴുതുന്നു.

ലക്ഷ്യത്തിലെത്തിയപ്പോള്‍ ഡ്രൈവറെ ചോദ്യം ചെയ്തുവെങ്കിലും അയാള്‍ എല്ലാം നിഷേധിച്ചതായി അവര്‍ എഴുതി. സംഭവത്തെ തുടര്‍ന്ന്, ദേവീന്ദര്‍ കുമാര്‍ എന്ന ഡ്രൈവറെ പിരിച്ചു വിട്ടതായി ടാക്‌സി ഫോര്‍ ഷുവര്‍ ഏജന്‍സി അറിയിച്ചു.
Advertisement

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.