കാഞ്ഞങ്ങാട്: [www.malabarflash.com] വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സോജാരാജകമുാരി ലഘു നാടകം കുട്ടികളുടെ അഭിനയത്തികവിലും അവതരണ ശൈലി കൊണ്ടും ശ്രദ്ധേയമായി.
സ്‌കൂളിലെ അധ്യാപകര്‍ തന്നെ രചനയും സംവിധാനവും ഒരുക്കിയ നാടകത്തില്‍ അഭിന്‍, ധനഞ്ജയന്‍, അഫ്‌സല്‍, മിഥുന്‍രാജ്, അഫ്രീന, സ്‌നേഹമോള്‍, കൃപാകൃഷ്ണന്‍ എന്നിവര്‍ വേഷമിട്ടു. അധ്യാപകരായ കെ.വി.സൈജു, വി.വിജയകുമാരി, ശോഭന കൊഴുമ്മല്‍, സിനി എബ്രഹാം, ഹേമാവതി, ശാലിനി, മായ, സുധിഷ്ണ, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബാല്യകാലസഖിയിലെ സുഹ്‌റയും മജീദും വേദിയില്‍ നിറഞ്ഞു നിന്നു. ചാണക വളമെന്ന് കരുതി കൈക്കോട്ട് കൊണ്ട് ആനക്കുട്ടിയെ വാരാന്‍ ശ്രമിച്ച ആനവാരി രാമന്‍ നായരും പൊന്‍കുരിശ് തോമായും വേദിയിലെത്തിയപ്പോള്‍ ഇതിഹാസതുല്യമായ കഥാപാത്രങ്ങളുടെ പുനര്‍നയനതയ്ക്ക് വേദിയായി.
സ്‌കൂളിലെ അധ്യാപകര്‍ തന്നെ രചനയും സംവിധാനവും ഒരുക്കിയ നാടകത്തില്‍ അഭിന്‍, ധനഞ്ജയന്‍, അഫ്‌സല്‍, മിഥുന്‍രാജ്, അഫ്രീന, സ്‌നേഹമോള്‍, കൃപാകൃഷ്ണന്‍ എന്നിവര്‍ വേഷമിട്ടു. അധ്യാപകരായ കെ.വി.സൈജു, വി.വിജയകുമാരി, ശോഭന കൊഴുമ്മല്‍, സിനി എബ്രഹാം, ഹേമാവതി, ശാലിനി, മായ, സുധിഷ്ണ, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment