ഹരിയാന: [www.malabarflash.com] ഹരിയാനയിലെ സിര്‍സ ജില്ലയിലെ ഗ്രാമീണരെല്ലാം കൂടി അവസാനം ഒരു തീരുമാനമെടുത്തു. പത്തുനാല്‍പ്പതുവര്‍ഷമായി തങ്ങള്‍ കാത്തിരിക്കുന്ന പാലത്തിന്റെ പണി ഇനി തങ്ങള്‍ തന്നെ ഏറ്റെടുക്കുക. അതെ, ഗാഗ്ഗര്‍ നദിക്കു കുറുകെ 214 അടി നീളത്തില്‍ 16 അടി വീതിയില്‍ കോണ്‍ഗ്രീറ്റും ഇരുമ്പു കമ്പിയുമുപയോഗിച്ച് സ്വന്തം കാശുപയോഗിച്ച് അവസാനം നാട്ടുകാര്‍ തന്നെ പാലമുണ്ടാക്കി… ഇതോടെ 40 കിലോമിറ്ററുകളോളം അവര്‍ ചുറ്റിസഞ്ചരിച്ചത് 10 കിലോ മീറ്റരായി ചുരുങ്ങി.
”ഞങ്ങളുടെ കുട്ടികള്‍ വളരെ ബുദ്ധിമുട്ടിയാണ് സ്കൂളില്‍ പോയിരുന്നത് ആരും ഞങ്ങളെ സഹായിക്കാനെത്തിയില്ല… അതുകൊണ്ട് പാലത്തിന്റെ നിര്‍മാണം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.”- ഗ്രാമവാസിയായ രാജേന്ദ്രര്‍ ബെനിവാല്‍ പറയുന്നു..
അന്തരിച്ച മുഖ്യമന്ത്രി ദേവി ലാല്‍ മുതല്‍ നിലവിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ വരെ ഒരു പാലത്തിനായി ഗ്രാമവാസികള്‍ പോയി കണ്ടു..
”സര്‍ക്കാരുകള്‍ വന്നും പോയും ഇരുന്നു… എല്ലാവരും വാഗ്ദാനങ്ങളും തന്നു… പക്ഷേ സഹായങ്ങള്‍ മാത്രം ഉണ്ടായില്ല, മുഖ്യമന്ത്രിമാരെ, മന്ത്രിമാരെ, എംപിമാരെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരെ എല്ലാവരെയും ഞങ്ങള്‍ പോയി കണ്ടു. എല്ലാവരും പക്ഷേ വാഗ്ദാനങ്ങള്‍ വാരിക്കോരി തന്നു.. പാലം മാത്രം വന്നില്ല” എന്ന് പറയുന്നു പാലനിര്‍മ്മാണ കമ്മിറ്റിയുടെ സെക്രട്ടറിയായ മജോര്‍ സിംഗ്.
അവസാനം കാര്യങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ തന്നെ ഗ്രാമവാസികള്‍ തീരുമാനിച്ചു. പ്രായമായവരുടെയും വിധവകളുടെ പെന്‍ഷന്‍ വരെ പാലനിര്‍മ്മാണത്തിനുള്ള ഫണ്ടിനായി നീക്കിവെക്കപ്പെട്ടു. അങ്ങനെ പാല നിര്‍മ്മാണത്തിന് ഗ്രാമീണര്‍ സമാഹരിച്ചത് ഒരു കോടിയാണ്… കഴിഞ്ഞ ഏപ്രിലിലായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഴിമതിയും കയ്യിട്ടുവാരലും ഇല്ലാത്തതിനാല്‍ പാലം പണി ഏകദേശം പൂര്‍ത്തിയായപ്പോഴേക്കും ചെലവായത് 90 ലക്ഷം രൂപ മാത്രം.
അങ്ങനെ ഗ്രാമീണരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പാലം പണി പൂര്‍ത്തിയായി. ഇനി അവര്‍ക്ക് അവരുടെതായ തീരുമാനങ്ങളുണ്ട്, അതിലൊന്ന് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം തിരഞ്ഞുവരുന്ന രാഷ്ട്രീയക്കാരെ ഇനി അടുപ്പിക്കില്ല എന്നുള്ളതാണ്. രണ്ടാമതായി, നാട്ടുകാര്‍ നിര്‍മ്മിച്ച പാലം ഉപയോഗിക്കാനുള്ള അവകാശം നാട്ടുകാര്‍ക്ക് മാത്രമായിരിക്കും. ഒരു വിഐപിക്കോ, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരനോ ഈ പാലത്തില്‍ കാലു കുത്താന്‍ അനുവാദമുണ്ടാകുകയില്ല. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നിര്‍മ്മിച്ച ഒരു പാലമാകുകയാണ് ഹരിയാനയിലെ ഗാഗ്ഗര്‍ നദിക്കു കുറുകെ ഉയര്‍ന്നിരിക്കുന്നത്..

No comments:
Post a Comment