അബുദാബി:[www.malabarflash.com] യുഎസ് സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ യുഎഇ വനിത അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമിക്കു (28) വധശിക്ഷ. യുഎഇയില്‍ ആദ്യമായാണു വനിതയ്ക്കു വധശിക്ഷ വിധിക്കുന്നത്. ഫെഡറല്‍ സുപ്രീം കോടതിയാണു ശിക്ഷ വിധിച്ചത്.
അല്‍ റീം ഐലന്‍ഡ് ബൗതിഖ് മാളിലെ വനിതാ ശുചിമുറിയിലാണ് ഇബോള്‍യാ റയാന്‍ (37) എന്ന നഴ്‌സറി അധ്യാപിക കൊല്ലപ്പെട്ടത്. പ്രകോപനമൊന്നുമില്ലാതെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊലപാതകത്തിനുശേഷം മറ്റൊരിടത്തു സ്‌ഫോടനമുണ്ടാക്കാനായി ഇവര്‍ കയ്യില്‍ ബോംബും കരുതിയിരുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ ഖാലിദിയ കോര്‍ണിഷിലെ അലി ആന്‍ഡ് സണ്‍സ് ബില്‍ഡിങ്ങില്‍ ഈജിപ്ഷ്യന്‍അമേരിക്കന്‍ ഡോക്ടറുടെ ഫ്‌ലാറ്റിനു മുന്നില്‍ അപായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. റിമോട്ടിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് അന്നു ദുരന്തം ഒഴിവായത്.
Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment