Latest News

ദുബായ് ക്രീക്കില്‍ രണ്ട് ചരക്കു ബോട്ടുകളില്‍ അഗ്‌നിബാധ

ദുബായ്: [www.malabarflash.com] ദുബായ് ക്രീക്കില്‍ രണ്ട് ചരക്കു ബോട്ടുകളില്‍ അഗ്‌നിബാധ. ആര്‍ക്കും പരുക്കില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. ഇറാനിലേയ്ക്ക് പോകാനായി ചരക്ക് കയറ്റിയിരുന്ന ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്.

കരയില്‍ കൂട്ടിവച്ചിരുന്ന സാധനങ്ങളും അഗ്‌നിക്കിരയായി. തൊട്ടടുത്ത് ഒട്ടേറെ ബോട്ടുകള്‍ നിര്‍ത്തിയിട്ടിരുന്നു. ഇവയിലേയ്ക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയതായിമെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം വാക്താവ് പറഞ്ഞു.
അല്‍ റാസ്, കരാമ, റാഷിദിയ്യ, പോര്‍ട്ട് സഈദ് സ്‌റ്റേഷനുകളിലെ സീ റസ് ക്യു ടീം രക്ഷാപ്രവര്‍ത്തനനത്തില്‍ പങ്കെടുത്തു. ഇവിടെ നിന്നുയര്‍ന്ന കറുത്ത പുക വളരെ അകലേയ്ക്ക് പോലും കാണാമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായി.
Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.