കാഞ്ഞങ്ങാട്:[www.malabarflash.com] ഭര്‍ത്താവ് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച വീട്ടമ്മയെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതായി ഉപ്പയുടെ പരാതി. നീലേശ്വരം പേരോലിലെ ഫൈസലിന്റെ ഭാര്യ കൂളിയങ്കാലിലെ നാസിയ(29)യെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ഭര്‍ത്താവ് ഫൈസല്‍ തട്ടിക്കൊണ്ടുപോയെന്നാണ് ഉപ്പ സി അബ്ദുള്ളക്കുഞ്ഞിയുടെ പരാതി.
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ഫൈസലിന് ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ ഉമ്മ ഫാത്തിമ, സഹോദരി ഡോ. നാദിറ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.
ദീര്‍ഘനാളെത്തെ വിദഗ്ധ ചികിത്സക്കുശേഷമാണ് നാസിയ സുഖം പ്രാപിച്ചത്. ജാമ്യത്തിലിറങ്ങിയ ഫൈസല്‍ ഉപ്പയുടെ നാടായ മാട്ടൂലിലാണിപ്പോള് താമസിക്കുന്നത്. ആദ്യം മൂത്തമകനെ കൂടെ കൂട്ടിയതിനുശേഷമാണ് ഞായറാഴ്ച വൈകിട്ട് ആറോടെ നാസിയയെയും രണ്ടു മക്കളെയും ഫൈസല്‍ കൂട്ടിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാസിയയും മക്കളും മാട്ടൂലില്‍ ഫൈസലിനൊപ്പമുള്ളതായി കണ്ടെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment