ദുബൈ: [www.malabarflash.com] തീരദേശത്തെ ജനങ്ങളുടെ പട്ടിണിയും പ്രയാസവും അകററാന്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിററി നടത്തുന്ന തീരദേശ റിലീഫിന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിററി ഇരുപത് ലക്ഷം രൂപ നല്‍കി.
മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരനിയമവും ട്രോളിംഗ് നിരോധനവും കാരണം കടുത്ത വറുതിയിലായ തീരദേശ കുടുംബങ്ങളെ സഹായിക്കാനും ആശ്വാസം പകരാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗ് നടത്തുന്നത്.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനിയെ ഏല്‍പിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി ആക്ടിംഗ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബകര്‍,ട്രഷറര്‍ എ.സി ഇസ്മായില്‍,ഭാരവാഹികളായ ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,ഉസ്മാന്‍ തലശ്ശേരി, ഇസ്മായില്‍ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍, ഇസ്മായില്‍ അരുകുറ്റി എന്നിവര്‍ സംബന്ധിച്ചു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment