ഉദുമ: [www.malabarflash.com] മുസ്ലിം ലീഗ് നേതാവും പൊതുപ്രവര്‍ത്തകനുമായ ഉദുമ തെക്കേക്കരയിലെ ടി.കെ മൂസയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തെക്കേക്കര രിഫായിയാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
ഖബറടക്കത്തിന് ശേഷം വീട്ടു പരിസരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മരണവാര്‍ത്ത അറിഞ്ഞ ചൊവ്വാഴ്ച രാത്രിമുതല്‍ ഖബറടക്കം നടന്ന ബുധനാഴ്ച ഉച്ചവരെ ജീവിതത്തിലെ നാനാതുറകളില്‍ കണ്ട ആയിരങ്ങള്‍ മയ്യിത്ത് ഒരു നോക്കു കാണാനെത്തിയത്.
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം, മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂസ ഉദുമയിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു.
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം, മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂസ ഉദുമയിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു.
ഖബറടക്കത്തിന് ശേഷം വീട്ടു പരിസരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജില്ലാ സെക്രട്ടറി കെ.ഇ. ബക്കര്‍, ഡിസി.സി. പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വാസു മാങ്ങാട്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ.ബി.എം. ശെരീഫ്, മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, ഗീതാ കൃഷ്ണന്‍, പി.വി. ഭാസ്‌കരന്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment