Latest News

‘ഒരു പുതുവസ്ത്രം സഹോദരനു കൂടി’ പദ്ധതിക്ക് മികച്ച പ്രതികരണം

റിയാദ്: [www.malabarflash.com] ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചു യൂത്ത് ഇന്ത്യ നടത്തുന്ന ‘ഒരു പുതുവസ്ത്രം സഹോദരന് കൂടി’ എന്ന പദ്ധതിക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകാര്യത. പെരുന്നാള്‍ ദിനത്തില്‍ വിവിധ ലേബര്‍ ക്യാമ്പുകളും വിദൂര കൃഷിയിടങ്ങളും തര്‍ഹീലുകളും ആശുപത്രികളും സന്ദര്‍ശിച്ചു പുതുവസ്ത്രം കൈമാറുന്നതാണ് പദ്ധതി. 

പെരുന്നാള്‍ കോടിയായി യൂത്ത് ഇന്ത്യ പ്രവര്‍ത്തകരും കൂട്ടുകാരും വാങ്ങുന്ന പുതുവസ്ത്രങ്ങള്‍ക്കൊപ്പം ഒന്നുകൂടി അധികം വാങ്ങും. ഇത് യൂത്ത് ഇന്ത്യ ശേഖരിച്ച് പെരുന്നാള്‍ രാവില്‍ അര്‍ഹമായ കരങ്ങളിലത്തെിമെന്ന് യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡന്‍റ് അമീന്‍ വി. ചൂനൂര്‍ പറഞ്ഞു.
സാമ്പത്തികപ്രതിസന്ധി മൂലം ആഘോഷ വേളകളില്‍ പോലും നല്ല ഭക്ഷണമോ പുത്തന്‍ വസ്ത്രങ്ങളോ ധരിക്കാത്ത ധാരാളം ആളുകള്‍ പ്രവാസ ലോകത്തുണ്ട്. ലേബര്‍ ക്യാമ്പുകളിലെ ഇടുങ്ങിയ വാസത്തിനിടയില്‍ ജീവിതത്തിന്‍െറ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ മനുഷ്യര്‍. ഈ സഹോദരങ്ങള്‍ക്ക് ഒരു സ്നേഹ സമ്മാനമാണ് യൂത്ത് ഇന്ത്യയുടെ ലക്ഷ്യം. താനറിയാത്ത ഒരു സഹോദരന്‍െറ മനസ്സിന് കുളിരു പകരാന്‍ യൂത്ത് ഇന്ത്യ ഒരുക്കുന്ന ഈ സംരംഭത്തില്‍ സഹകരിക്കാന്‍ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. 

സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് ഇന്ത്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്.
0549523910 (റിയാദ്), 0558696456, 0599315979 (ജിദ്ദ), 0559947151(അല്‍ഖോബാര്‍), 0533468584 (ദമ്മാം), 0562450606 (ജുബൈല്‍), 0548348671(യാമ്പു) എന്നീ നമ്പറുകളില്‍ വിളിക്കാം
Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.