Latest News

കൊലക്കേസില്‍ മലയാളിക്ക് വധശിക്ഷ; കരുണ തേടി കുടുംബം

അബൂദാബി: [www.malabarflash.com] താമസ സ്ഥലത്തെ സംഘര്‍ഷത്തിനിടെ കോട്ടയം സ്വദേശി കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് അബൂദാബി കോടതി വധശിക്ഷ വിധിച്ചു. കോട്ടയം കറുകച്ചാല്‍ പുത്തന്‍പുരക്കല്‍ ചമ്പക്കര സുബിന്‍ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ പുറമ്പച്ചാനി ഹൗസില്‍ സന്തോഷിന് വധശിക്ഷ ലഭിച്ചത്. 

കൊല്ലപ്പെട്ട സുബിന്റെ കുടുംബം മാപ്പുനല്‍കിയാല്‍ സന്തോഷിന് ശിക്ഷാ ഇളവ് ലഭിക്കും. മാപ്പുനല്‍കാന്‍ സുബിന്റെ കുടുംബം 50 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് കണ്ടത്തൊനാവാതെ കുഴങ്ങുകയാണ് ഭാര്യയും കുട്ടിയുമടങ്ങുന്ന സന്തോഷിന്റെ നിര്‍ധന കുടുംബം. സുമനസ്സുകള്‍ സഹായിച്ചാല്‍ സന്തോഷിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍.
അബൂദാബിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. 2011 ജൂലൈ 29ന് താമസ സ്ഥലത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ സുഹൃത്തുക്കള്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ നിന്ന് വഴക്ക് കേട്ടു. മുറി തുറന്ന് അകത്തുകടന്നപ്പോള്‍ മര്‍ദനമേറ്റു. തിരിച്ച് സ്വന്തം മുറിയിലത്തെിയപ്പോള്‍ അവര്‍ പിന്നാലെയത്തെി മര്‍ദനം തുടര്‍ന്നു.ഇതിനിടെ സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. 

കേസില്‍ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ സന്തോഷിന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അബൂദാബിയിലുള്ള സഹോദരന്‍ സതീഷ് പറഞ്ഞു. 

സുബിന്റെ മാതാപിതാക്കള്‍ മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ റിയ സാമൂഹിക പ്രവര്‍ത്തകര്‍ മുഖേന സുബിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിക്കും കെ.എം.മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും പരാതി നല്‍കി. എന്നാല്‍ 50 ലക്ഷം രൂപ ലഭിക്കാതെ മാപ്പുനല്‍കില്ലെന്ന നിലപാടിലായിരുന്നു സുബിന്റെ കുടുംബം.
മാപ്പുനല്‍കാന്‍ ഇവര്‍ തയാറാകാത്തതിനാല്‍ അബൂദാബി കോടതി കഴിഞ്ഞയാഴ്ച സന്തോഷിന് വധശിക്ഷ വിധിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സന്തോഷ് ജയിലിലായതിന് ശേഷം ഭാര്യയുടെയും കുഞ്ഞിന്റെയും അവസ്ഥ പരിതാപകരമാണ്. ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാന്‍ പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായി വീടും സ്ഥലവും പോലും ഇല്ല.
ഗള്‍ഫില്‍ പോകുന്നതിനായി സന്തോഷ് എടുത്ത വായ്പാ കുടിശ്ശികയും കുടുംബത്തെ വേട്ടയാടുന്നു. സുബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനാവശ്യമായ 50 ലക്ഷം കണ്ടെത്തുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്.
എങ്ങനെയെങ്കിലും തുക കണ്ടെത്തി നല്‍കി മാപ്പുനല്‍കിയതായുള്ള വിവരം എത്രയും വേഗം കോടതിയിലത്തെിച്ചാല്‍ സന്തോഷിന്റെ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍.
Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.