Latest News

ശില്‍പയുടെ മരണം: ലിജിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

തിരുവനന്തപുരം: [www.malabarflash.com] നടി ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യം ചെയ്യാനായി കാമുകന്‍ ലിജിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ലിജിനെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നതിനാലാണു കസ്റ്റഡിയില്‍ വാങ്ങുന്നത്.

ഒളിവിലായിരുന്ന ലിജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും വിശദമായി ചോദ്യം ചെയ്യാനുള്ള സമയം ലഭിച്ചില്ല. കോടതിയില്‍ ഹാജരാക്കിയ ലിജിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തന്നെ അറിയിക്കാതെ കൂട്ടുകാരിക്കൊപ്പം ഈദ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതിലുള്ള നീരസത്തെത്തുടര്‍ന്നു ലിജിന്‍ ശില്‍പയെ മര്‍ദിച്ചതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു ശില്‍പ പിണങ്ങി പോയതായാണു ലിജിന്‍ നല്‍കിയിട്ടുള്ള മൊഴി. ശില്‍പയുടെ മരണവുമായി തനിക്കു ബന്ധമില്ലെന്നും ലിജിന്‍ അറിയിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടു ശില്‍പയുടെ മറ്റൊരു സുഹൃത്തിനെ പോലീസ് വെളളിയാഴ്ച ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ശില്‍പ അംഗ മായിരുന്ന ഡാന്‍സ് ട്രൂപ്പിലെ ഒന്‍പതു പേരെയും പോലീസ് ചോദ്യം ചെയ്തു. ശില്‍പ ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 

കേസില്‍ ലിജിനെ മാത്രം പ്രതിയാക്കി കേസുമായി മുന്നോട്ടുപോകുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് ആരോപണം. കഴിഞ്ഞ 17നു രാത്രിയിലാണു ശില്‍പയെ കരമന ആറില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.