Latest News

ഇന്ത്യക്ക് അഭിമാനമായി യു.എ.ഇ ഔഖാഫില്‍ തൃശൂരില്‍ നിന്നൊരു ഹാഫിള്

അബൂദാബി: [www.malabarflash.com] ഖുര്‍ആന്‍ പാരായണത്തിലെ ശ്രവണ സുന്ദരമായ ശൈലിയാല്‍ യു.എ.ഇ ഔഖാഫിലെ മതപണ്ഡിതന്‍മാരെപോലും ആശ്ചര്യപ്പെടുത്തി ഇന്ത്യക്കഭിമാനമായി മാറിയിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ പന്നിത്തടം സ്വദേശിയായ ഹാഫിള് അഹ്മദ് നസീമെന്ന യുവപണ്ഡിതന്‍.

2009 ല്‍ അബൂദാബിയിലെ ഔഖാഫ് മജ്‌സിജിദിലെ ഇമാമായി പ്രവേശിച്ച ഇദ്ദേഹം കുറഞ്ഞ കാലംകൊണ്ട് തന്നെ യു.എ.ഇ ഔഖാഫിന്റെ വലിയ ബഹുമതി കരസ്ഥമാക്കി. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലുള്ള ഇദ്ദേഹത്തിന്റെ അസാമാന്യമായ കഴിവില്‍ ആകൃഷ്ടരായ യു.എ.ഇ ഔഖാഫ് അധികൃതര്‍ ഇദ്ദേഹത്തെ ഉന്നത പദവിയിലെക്കുയര്‍ത്തുകയായിരുന്നു. 

യു.എ.ഇയുടെ മുന്‍ പ്രസിഡന്റായിരുന്ന ശൈഖ് സായിദിനെ മറവ് ചെയ്ത അബൂദാബിയിലെ ശൈഖ് സായിദ് പള്ളിയിലെ മഖ്ബറയില്‍ 24 മണിക്കൂറും ഖുര്‍ആന്‍ പാരായണം നടക്കുമ്പോള്‍ അവിടെനിന്നും ദിവസവും ഒരു സമയത്തെ ഖുര്‍ആന്‍ പാരായണക്കാരനായി ഇദ്ദേഹത്തെ നിയമിച്ചു. 

അബൂദാബിയിലെ മുഴുവന്‍ ഔഖാഫ് മസ്ജിദിലും കേള്‍ക്കുന്ന തരത്തില്‍ ശൈഖ് സായിദ് മസ്ജിദില്‍നിന്നും കൊടുക്കുന്ന സാറ്റ്‌ലൈറ്റ് ബാങ്കില്‍ ദിവസവും ഒരു വഖ്ത്തില്‍ വിളിക്കാനായും ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ഈ രണ്ട് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ പ്രതിനിധിയാണദ്ദേഹം.

അബൂദാബി സിറ്റിയിലെ മസ്ജിദുല്‍ അസീസിലെ ചീഫ് ഇമാം കൂടിയായ ഇദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാനായി നിസ്‌കാരത്തിനായി പല അറബികളും പള്ളിയില്‍ എത്താറുണ്ട്. തറാവീഹ് നിസ്‌കാരത്തിനും ജുമുഅ നിസ്‌കാരത്തിനും വന്‍ ജനബാഹുല്യമാണ് ഇവിടെ എത്തുന്നത്. 

തൃശൂര്‍ ദേശമംഗലം മാലികുബ്‌നു ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഹിഫ്‌ളുല്‍ ഖര്‍ആന്‍ കോളജില്‍നിന്നുമാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്.
Click here
Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.