ഷാര്‍ജ: [www.malabarflash.com] രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ ബാധിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഉറവിടമറിയാത്ത സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതു കടുത്ത നിയമലംഘനമാണ്. സ്വദേശികളും വിദേശികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന വിധത്തില്‍ സത്യവിരുദ്ധമായ സന്ദേശങ്ങളും ചിത്രങ്ങളും നവമാധ്യമങ്ങളിലൂടെയും സ്മാര്‍ട് സംവിധാനങ്ങളിലൂടെയും പ്രചരിപ്പിക്കരുത്. നിയമപ്രശ്‌നങ്ങള്‍ നേരിടാതിരിക്കാന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും പുന:സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം.
ഏതൊരു വാര്‍ത്തയും പ്രചരിപ്പിക്കുന്നതിനു മുന്‍പ് നിയമസ്ഥാപനങ്ങളില്‍ നിന്നോ പൊലീസ് സ്‌റ്റേഷനുകള്‍ വഴിയോ വാര്‍ത്തയുടെ സത്യസന്ധത ഉറപ്പുവരുത്തണം. രാജ്യത്തിന്റെ സുരക്ഷയ്ക്കു സഹായകമാകുന്ന വിധത്തിലും അത്തരം സ്ഥാപനങ്ങളോടു സഹകരിച്ചുമായിരിക്കണം സമൂഹത്തിലെ ഓരോ വ്യക്തിയും പെരുമാറേണ്ടത്.
ഷാര്‍ജ പൊലീസിന്റെ വെബ്‌സൈറ്റിലാണു പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അറിയിപ്പ് പ്രസിദ്ധപ്പെടുത്തിയത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment