നീലേശ്വരം:[www.malabarflash.com] പൂര്‍വ്വ സ്മൃതികളുണര്‍ത്തി നീലേശ്വരത്ത് വീണ്ടും ഒരു മാരാര്‍ കല്യാണം. സ്വന്തം ഭാര്യയെ വീണ്ടും താലി ചാര്‍ത്തി പുനര്‍വിവാഹം നടത്തുന്ന ചടങ്ങാണ് മാരാര്‍ കല്യാണം.
വാദ്യകലയിലെ മികവിന് നീലേശ്വരം രാജാവില്‍ നിന്നും സ്വര്‍ണ്ണ വള സ്വീകരിച്ച് മാരാര്‍ പദവി കല്‍പ്പിച്ചു നല്‍കിയ നീലേശ്വര കിഴക്കന്‍ കൊഴുവലിലെ പുളിയില വീട്ടില്‍ ദാമോദര മാരാരാണ് ആചാര ചടങ്ങിന്റെ ഭാഗമായി സ്വന്തം ഭാര്യ നിഷയെ മിന്നുചാര്‍ത്തി പുനര്‍വിവാഹം ചെയ്തത്. അപൂര്‍വ്വമായി നടക്കുന്ന ഈ ചടങ്ങ് പുതുതലമുറക്ക് പുത്തന്‍ അനുഭവമായി.
നീലേശ്വരത്തെ വി വി കുഞ്ഞമ്പു മാരാര്‍- പാര്‍വ്വതി ദമ്പതികളുടെ മകനായ ദാമോദര മാരാര്‍ക്ക് അടുത്തിടെ പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്ര പാലക ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാകര്‍മ്മ ഭാഗമായി നടന്ന ചടങ്ങിലാണ് ക്ഷേത്രം തന്ത്രി ദാമോദര മാരാര്‍ക്ക് മികവിന്റെ അടയാളമായി സ്വര്‍ണ്ണവള സമ്മാനിച്ചത്.
നീലേശ്വരത്തെ വി വി കുഞ്ഞമ്പു മാരാര്‍- പാര്‍വ്വതി ദമ്പതികളുടെ മകനായ ദാമോദര മാരാര്‍ക്ക് അടുത്തിടെ പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്ര പാലക ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാകര്‍മ്മ ഭാഗമായി നടന്ന ചടങ്ങിലാണ് ക്ഷേത്രം തന്ത്രി ദാമോദര മാരാര്‍ക്ക് മികവിന്റെ അടയാളമായി സ്വര്‍ണ്ണവള സമ്മാനിച്ചത്.
ആചാര പ്രകാരം പിന്നീടത് രാജാവില്‍ നിന്നും ഏറ്റുവാങ്ങുകയായിരുന്നു. വിവിധ ക്ഷേത്ര ഭാരവാഹികള്‍, പൗരപ്രമുഖര്‍, സമുദായ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. പട്ടുംവളയും നല്‍കി രാജാവ് മൂന്നു തവണ ആചാര പേരു ചൊല്ലി വിളിച്ച് അനുഗ്രഹിച്ചു.
തുടര്‍ന്നു തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം, മന്നംപുറത്ത് കാവ് എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം സ്വഭവനത്തിലെത്തിയ ദാമോദര മാരാരെ താലപ്പൊലിയോടും ആചാരപരമായി സ്വീകരിച്ചു. തുടര്‍ന്നു പടിഞ്ഞാറ്റയില്‍ വെച്ച് രക്ഷിതാക്കളും തലമുതിര്‍ന്ന അംഗങ്ങളും തലയില്‍ അരിയിച്ച് അനുഗ്രഹിച്ചു.
പിന്നീട് മുതിര്‍ന്ന സമുദായം അംഗങ്ങളോടൊപ്പം ഇരുത്തി ഇല വെച്ച് ഭാര്യ നിഷ അപ്പം വിളമ്പി. ഈ ചടങ്ങിനിടയിലാണ് താലി ചാര്‍ത്തല്‍ ചടങ്ങ് നടന്നത്. തുടര്‍ന്ന് ഭാര്യ കാരയപ്പം വാരി ആള്‍ക്കൂട്ടത്തിലേക്ക് എറിയുന്ന ചടങ്ങോടെ മാരാര്‍ കല്യാണത്തിന് സമാപനമായി. തുടര്‍ന്ന് തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം അഗ്രശാലയില്‍ വിഭവസമൃദ്ധമായി സദ്യയും ഉണ്ടായി.
Keywords: Kasaragod News, Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment