കാഞ്ഞങ്ങാട്: [www,malabarflash.com]മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി . ചിത്താരി മാട്ടുമലിലെ മുണ്ട വളപ്പില്‍ ബി അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് ഫായിസിനെ(16) യാണ് കാണാതായത്.
വെള്ളിക്കോത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഫായിസ്. വെളളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ ഫായിസ് പിന്നീട് തിരിച്ചു വന്നില്ല. ഫയാസിനെ മൊബൈലില്‍ ബന്ധപ്പെട്ടുവെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതിനിടയിലാണ് ഫായിസിനെ വീട്ടിലേക്ക് നടന്നു വരുന്ന ഇടവഴിയില്‍ വെച്ച് ചിത്താരിയിലെ ഹൈദ്രോസ് പളളിക്കു സമീപത്തെ അഫ്‌സല്‍, മുഹമ്മദ് കുഞ്ഞി, സുഹൈല്‍എന്നിവര്‍ ചേര്‍ന്ന് തലേന്നാള്‍ മര്‍ദ്ദിച്ചതായി വീട്ടുകാര്‍ അറിഞ്ഞത്.
സംഭവമറിഞ്ഞ് അബ്ദുള്ള ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫായിസിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment